EPL 2022 European Football Foot Ball International Football Top News transfer news

ലാലിഗയില്‍ ഇന്ന് ബാഴ്സലോണ – അത്ലറ്റിക്കോ പോരാട്ടം

December 3, 2023

ലാലിഗയില്‍ ഇന്ന് ബാഴ്സലോണ – അത്ലറ്റിക്കോ പോരാട്ടം

സ്പാനിഷ് ലാലിഗയിലെ പ്രമുഖ ടീമുകള്‍ ആയ ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും ഇന്ന് ഏറ്റുമുട്ടും.പ്രകടന മികവില്‍ അല്പം മുന്നില്‍ നിലവില്‍ അത്ലറ്റിക്കോ ആണെങ്കിലും കഴിഞ്ഞ തവണ ഇരു ടീമുകളും  ഏറ്റുമുട്ടിയപ്പോള്‍ ഒക്കെ വിജയം ബാഴ്സക്ക് ഒപ്പം ആയിരുന്നു.നിലവില്‍ മൂന്നാം സ്ഥാനത്ത് അത്ലറ്റിക്കൊയും നാലാം സ്ഥാനത്തുമാണ് ബാഴ്സലോണ.

FC Barcelona's Joao Cancelo scores their first goal on November 28, 2023

 

മുന്‍ സീസണുകളിലെ പോലെ പ്രതിരോധത്തില്‍ ഊന്നിയ കളി അല്ല അത്ലറ്റിക്കോ കാഴ്ചവെയ്ക്കുന്നത്.ഈ സീസണില്‍ എതിരാളികളെ വട്ടം ചുറ്റുന്ന മുന്നേറ്റ നിരയാണ് അത്ലറ്റിക്കോയുടെ മുതല്‍ കൂട്ട്.ഗ്രീസ്മാന്‍, മൊറാട്ട നയിക്കുന്ന സ്ട്രൈക്കിങ് പാര്‍ട്ട്ണര്‍ഷിപ്പ് മികച്ച ഫോമില്‍ ആണ്.ഇത് കൂടാതെ ഈ സീസണില്‍ റയലിനെ മുട്ടുകുതിച്ച ഏക ടീമും അത്ലറ്റിക്കോ മാഡ്രിഡ് ആണ്.അതും റയലിനെതിരെ അവര്‍ നേടിയ വിജയം വളരെ ആധിപത്യത്തോടെ നേടിയതാണ്.ഇനി ബാഴ്സയുടെ കാര്യം എടുത്തു നോക്കുകയാണ് എങ്കില്‍ തീരെ സ്ഥിരത പുലര്‍ത്താന്‍ കഴിയാതെ പാടുപ്പെടുകയാണ് അവര്‍. മികച്ച പ്രതിരോധം മാത്രമാണു ഇത്രയും കാലം ബാഴ്സക്ക് തുണയായത്.മുന്നേറ്റ നിരക്ക് വേണ്ടുവോളം ഗോള്‍ നേടാന്‍ അവസരം ലഭിക്കാതെ പോകുന്നത്തില്‍ മാനേജര്‍ സാവിക്കും സ്ട്രൈക്കര്‍ ലെവന്‍ഡോസ്ക്കിക്കും ഏറെ പഴി കേള്‍ക്കുന്നുണ്ട്.ഇന്നതെ മല്‍സരത്തില്‍ അത്ലറ്റിക്കോയുടെ  സോളിഡ്  ഡിഫന്‍സില്‍ നിന്നും ലെവന്‍ഡോസ്ക്കിക്ക് സ്പേസ് ലഭിച്ചില്ല എങ്കില്‍   ഇന്നതെ മല്‍സരത്തിലും ബാഴ്സലോണക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ല.

Leave a comment