പ്രീമിയര്‍ ലീഗില്‍ ഇന്ന് ആസ്റ്റണ്‍ വില്ല,വെസ്റ്റ് ഹാം ടീമുകള്‍ കളിയ്ക്കാന്‍ ഇറങ്ങും
പ്രീമിയര്‍ ലീഗില്‍ ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക് ബോണ്മൌതും ആസ്റ്റണ്‍ വില്ലയും തമ്മില്‍ ഏറ്റുമുട്ടും.പ്രീമിയര്‍ ലീഗില്‍ ആരും പ്രതീക്ഷിക്കാത്ത മുന്നേറ്റം ആണ് വില്ല പുറത്തു എടുക്കുന്നത്.നാലാം സ്ഥാനത്ത് ഉള്ള അവര്‍ പ്രീമിയര്‍ ലീഗില്‍ ആകപ്പാടെ ഇതുവരെ പതിമൂന്നു മല്‍സരങ്ങളില്‍ നിന്ന് ഒന്‍പത് വിജയം നേടിയിട്ടുണ്ട്.ഇന്നതെ മല്‍സരത്തില്‍ നിന്നും മൂന്നു പോയിന്റ് നേടാന്‍ ആയാല്‍ അവര്‍ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് വരെ എത്താന്‍ സാധ്യത ഉണ്ട്.

മറ്റൊരു പ്രീമിയര്‍ ലീഗ് മല്‍സരത്തില്‍ ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡും ക്രിസ്റ്റല്‍ പാലസും തമ്മില്‍ ഏറ്റുമുട്ടും.ഇരു ടീമുകളും സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുകയാണ്.ഒന്‍പതാം സ്ഥാനത്തുള്ള വെസ്റ്റ് ഹാമിന് ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ മികച്ച ഫോമില്‍ ഉള്ള ബ്രൈട്ടനെ മറികടക്കാന്‍ കഴിഞ്ഞേക്കും.യൂറോപ്പിയന്‍ ടൂര്‍ണമെന്റിന് യോഗ്യത നേടാനുള്ള ലക്ഷ്യത്തില്‍ മുന്നേറുന്ന വെസ്റ്റ് ഹാമിന് പ്രതിരോധ മേഘലയില്‍ കുറച്ച് കൂടി മികച്ച പ്രകടനം പുറത്തു എടുക്കേണ്ടത് ഉണ്ട്.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ലണ്ടന്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് കിക്കോഫ്.