ബുണ്ടസ്ലിഗയില്‍ ഇന്ന് തീ പാറും പോരാട്ടങ്ങള്‍
ബുണ്ടസ്ലിഗയില്‍ ഇന്ന് ഹോഫന്‍ഹെയിം ബോറൂസിയ മോന്‍ഷന്‍ഗ്ലാഡ്ബാക്ക് പോരാട്ടം.ആറാം സ്ഥാനത്തുള്ള ഹോഫന്‍ഹെയിമിന് ഈ സീസണില്‍ എന്തു വില കൊടുത്തും യൂറോപ്പിയന്‍ യോഗ്യത നേടണം.മറുവശത്ത് മോന്‍ഷന്‍ഗ്ലാഡ്ബാക്ക് പതിനൊന്നാം സ്ഥാനതാണ്.പ്രകടനം തരകേടില്ലാത്തത് ആണ് എങ്കിലും സ്ഥിരത കണ്ടെത്താന്‍ ആവുന്നില്ല എന്നതാണു അവരുടെ പ്രശ്നം.ഇന്ന് ഇന്ത്യന്‍ സമയം എട്ട് മണിക്ക് ആണ് മല്‍സരത്തിന്റെ കിക്കോഫ്.

ചരിത്രത്തില്‍ ആദ്യമായി ബുണ്ടസ്ലിഗയിലേക്ക് പ്രമോഷന്‍ ലഭിച്ച ഹൈഡൻഹൈമിനെ ആര്‍ബി ലെപ്സിഗ് നേരിടും.അഞ്ചാം സ്ഥാനത്തുള്ള ലെപ്സിഗിന് എങ്ങനെയും ആടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനുള്ള യോഗ്യത നേടണം.അതിനുള്ള ലക്ഷ്യത്തില്‍ ആണ് താരങ്ങളും കോച്ചും, മറുഭാഗത്ത് ആദ്യമായി ബുണ്ടസ്ലിഗ കളിക്കുന്ന ഹൈഡൻഹൈം തരകേടില്ലാത്ത പ്രകടനം ആണ് കാഴ്ചവെക്കുന്നത്.ഇതുവരെ പന്ത്രണ്ടു മല്‍സരങ്ങളില്‍ നിന്നു പതിനൊന്ന് പോയിന്‍റുള്ള അവര്‍ പതിമൂന്നാം സ്ഥാനത്താണ്.ഇന്ന് ഇന്ത്യന്‍ സമയം എട്ട് മണിക്ക് ഇരു ടീമുകളും തമ്മില്‍ ഉള്ള പോരാട്ടം.