സീരി എ യില്‍ ഇന്ന് ലാസിയോ – കാഗ്ലിയാരി പോരാട്ടം
ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് റൌണ്ടിലേക്ക് എത്തിയ ലാസിയോ സീരി എ യില്‍ ഇന്ന് കാഗ്ലിയാരിയെ നേരിടും.സീരി എ യില്‍ ഇപ്പോള്‍ ലാസിയോ പതിനൊന്നാം സ്ഥാനത്ത് ആണ്.കഴിഞ്ഞ മൂന്നു മല്‍സരത്തില്‍ ആകപ്പാടെ ഒരു പോയിന്‍റ് മാത്രമാണു അവര്‍ക്ക് നേടാന്‍ കഴിഞ്ഞിരിക്കുന്നത്.ലീഗില്‍ അവരുടെ പോയിന്‍റ് നില മെച്ചപ്പെടുത്താനുള്ള ലക്ഷ്യത്തില്‍ ആണവര്‍.
പതിമൂന്നു മല്‍സരങ്ങളില്‍ നിന്നും വെറും രണ്ടു ജയം മാത്രം നേടിയ കാഗ്ലിയാരി നിലവില്‍ പോയിന്‍റ് പട്ടികയില്‍ പതിനേഴാം സ്ഥാനത്ത് ആണ്.ഈ പോക്ക് ഇത് പോലെ തുടര്‍ന്നാല്‍ അവര്‍ ഉടന്‍ തന്നെ റിലഗേഷന്‍ സോണില്‍ അകപ്പെടും.മുന്‍ ലെസ്റ്റര്‍ കോച്ച് ആയ ക്ലവുഡിയോ റായിനേരിയുടെ പ്രയത്നത്തില്‍ കഴിഞ്ഞ സീസണില്‍ രണ്ടാം നിര ലീഗില്‍ നിന്നും പ്രമോഷന്‍ ലഭിച്ചാണ് ഈ സീസണില്‍ സീരി എ യിലേക്ക് കാഗ്ലിയാരി തിരിച്ചെത്തിയിരിക്കുന്നത്.ഇന്ന് ഇന്ത്യന്‍ സമയം പത്തര മണിക്ക് ലാസിയോയുടെ ഹോം ഗ്രൌണ്ട് ആയ ഒളിമ്പിക്കോ ടൂര്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.






































