ലാലിഗയില്‍ ഇന്ന് റയല്‍ സോസിദാദും അത്ലറ്റിക്ക് ബിലിബാവോയും കളിച്ചേക്കും
ലാലിഗയില്‍ ഇന്ന് അത്‌ലറ്റിക് ബിൽബാവോ റയോ വല്ലെക്കാനോയെ നേരിടും.പതിനാല് മല്‍സരങ്ങളില്‍ നിന്നു ഇരുപത്തഞ്ച് പോയിന്‍റ് ഉള്ള ബിലിബാവോ നിലവില്‍ അഞ്ചാം സ്ഥാനത്ത് ആണ്.ഈ ഫോം തുടരാനുള്ള ലക്ഷ്യത്തില്‍ ആണ് ബിലിബാവോ താരങ്ങളും കോച്ച് വാല്‍വറഡേയും.അതേസമയം 2023-24 ലെ അവരുടെ ആദ്യ 14 ഗെയിമുകളിൽ നിന്ന് 19 പോയിന്റുകൾ ശേഖരിച്ച റയോ പത്താം സ്ഥാനത്താണ്.
മറ്റൊരു ലാലിഗ മല്‍സരത്തില്‍ ഇന്ന് ഒസാസുന റയല്‍ സോസിദാദിനെ നേരിടും.ആറാം സ്ഥാനത്തുള്ള സോസിദാദ് അത്ലറ്റിക്ക് ബിലിബാവോയേ മറികടന്ന് ലീഗില്‍ അഞ്ചാം സ്ഥാനം കൈക്കല്‍ ആക്കാനുള്ള തായാറെടുപ്പില്‍ ആണ്.സീസണിലെ അവരുടെ ആദ്യ 14 മത്സരങ്ങളിൽ നിന്ന് 14 പോയിന്റ് മാത്രം നേടിയ ഒസാസുന പതിനാലാം സ്ഥാനത്തുമാണ്.മുന്‍ സീസണുകളില്‍ വന്‍ ടീമുകളെ വരെ വിറപ്പിക്കാന്‍ സാധിച്ച അവര്‍ക്ക് ഇപ്പോള്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍ കഴിയുന്നില്ല.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് കിക്കോഫ്.






































