ആഴ്സണലിനെ മടയില്‍ ചെന്ന് നേരിടാന്‍ വൂള്‍വ്സ്
ചാമ്പ്യന്‍സ് ലീഗില്‍ ലെൻസിനെതിരായ ശക്തമായ വിജയത്തിന്റെ പിൻബലത്തിൽ, ശനിയാഴ്ച വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് ക്ഷണിക്കാന്‍ ഒരുങ്ങുകയാണ് ആഴ്സണല്‍.ഇന്ത്യന്‍ സമയം എട്ടര മണിക്ക് ആണ് മല്‍സരം.പതിമൂന്നു മല്‍സരങ്ങളില്‍ നിന്ന് 30 പോയിന്റ് ഉള്ള ആഴ്സണല്‍ ആണ് നിലവിലെ പ്രീമിയര്‍ ലീഗിലെ ടോപ്പര്‍മാര്‍.പതിമൂന്നു മല്‍സരങ്ങളില്‍ നിന്നു പതിനഞ്ച് പോയിന്റ് ഉള്ള വൂള്‍വ്സ് പന്ത്രണ്ടാം സ്ഥാനത്ത് ആണ്.
തുടക്കത്തില്‍ അല്പം അസ്ഥിരത കാണിച്ചു എങ്കിലും യൂറോപ്പിയന്‍ ഫൂട്ബോള്‍ മിഡ്സീസനിലേക്ക് കടക്കാന്‍ ഇരിക്കെ ആഴ്സണല്‍ മികച്ച ഫോമില്‍ ആണ്.ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പിലും പ്രീമിയര്‍ ലീഗിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞു.രണ്ടിലും ഒന്നാം സ്ഥാനം നേടാന്‍ അവര്‍ക്ക് സാധിച്ചു.പ്രമുഖ താരങ്ങള്‍ക്ക് എല്ലാം പരിക്ക് ഉള്ളപ്പോള്‍ ആണ് അര്‍ട്ടേറ്റയുടെ താരങ്ങള്‍ ഈ മികച്ച പ്രകടനം കാഴ്ചവെച്ചത്.ഈ അടുത്ത് ഫാബിയോ വിയേരക്കും പരിക്കേറ്റു എന്നത് ആഴ്സണലിന് പുതിയ തിരിച്ചടി ആയിരിക്കുകയാണ്.കഴിഞ്ഞ മല്‍സരങ്ങളില്‍ ആഴ്സണല്‍ ടീമിന് വേണ്ടി സ്ഥിരമായി ഫോമില്‍ കളിക്കുന്ന കായി ഹാവെര്റ്റ്സ് ഇന്ന് സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉണ്ടായേക്കും.