യൂറോപ്പ റൌണ്ട് ഓഫ് 16 ല്‍ പ്രവേശിച്ച് ലിവര്‍പൂള്‍
വ്യാഴാഴ്ച ഗ്രൂപ്പ് ഇയിൽ ഓസ്ട്രിയയുടെ ലാസ്‌കിനെ സ്വന്തം തട്ടകത്തിൽ 4-0ന് തോൽപ്പിച്ച് ലിവർപൂൾ യൂറോപ്പ ലീഗ് റൗണ്ട് 16ൽ പ്രവേശിച്ചു.പന്ത്രണ്ട് പോയിന്‍റുള്ള ലിവര്‍പൂള്‍ ആകപ്പാടെ ഒരു മല്‍സരത്തില്‍ പരാജയപ്പെട്ടത് ഒഴിച്ചാല്‍ യൂറോപ്പ ലീഗില്‍ റെഡ്സിന്‍റെ പ്രകടനം എല്ലാം മികച്ചത് ആയിരുന്നു.ഫ്രഞ്ച് ക്ലബ് ആയ ടുളൂസിനെതിരെ ആയിരുന്നു അവര്‍ പരാജയപ്പെട്ടത്.
ലൂയിസ് ഡയസ് മല്‍സരം ആരംഭിച്ച് 12 മിനിറ്റിനുശേഷം ജോ ഗോമസ് നല്കിയ ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ ലിവർപൂളിനെ മുന്നിലെത്തിച്ചു.മൂന്നു മിനുറ്റിന് ശേഷം കോഡി ഗാക്‌പോയുടെ ടാപ്പ്-ഇൻ ഗോളിലൂടെ പ്രീമിയര്‍ ലീഗ് ടീം തങ്ങളുടെ പിടി മുറുക്കി.എക്സ്ട്രാ ടൈമില്‍ ഗാക്ക്പോ രണ്ടാമത് വീണ്ടും ഗോളും നേടി.ഗാക്ക്പോയേ ഫൌള്‍ വെച്ചതിന്‍റെ പേരില്‍ ലഭിച്ച പെനാല്‍റ്റി ഗോലാക്കി മാറ്റി സലയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയിരുന്നു.അടുത്ത ഗ്രൂപ്പ് മല്‍സരത്തില്‍ യൂണിയന്‍ സെയിന്‍റ് ഗിലോസ് ആണ് ലിവര്‍പൂളിന്‍റെ എതിരാളി.






































