ഫിഫ റാങ്കിംഗ്: ഇന്ത്യയുടെ സ്ഥാനം100ന് പുറത്ത്
വ്യാഴാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യൻ പുരുഷ ടീം ലോക റാങ്കിംഗിൽ 102-ാം സ്ഥാനത്ത് തുടരുന്നു.അന്താരാഷ്ട്ര ഇടവേളയില്‍ ഒരു കളി ജയിക്കുകയും ഒരു കളി തോൽക്കുകയും ചെയ്ത ഈ ടീം ഏഷ്യയിൽ 18-ാം സ്ഥാനത്ത് ആണ്.2026-ലെ ഫിഫ ലോകകപ്പ് യോഗ്യതാ കാമ്പെയ്‌ന് ഇന്ത്യ തുടക്കം കുറിച്ചിരുന്നു.
കുവൈറ്റ് സിറ്റിയിൽ 1-0 ന് വിജയിച്ച ഇന്ത്യന്‍ ടീം അടുത്ത മല്‍സരത്തില്‍ , ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെട്ടിരുന്നു.ഇന്ത്യയുടെ നിലവിലെ സ്കോര്‍ 1200.8 പോയിന്‍റ് ആണ്.1202.77 പോയിന്റുള്ള കൊസോവോ ആണ് ഇന്ത്യക്ക് തൊട്ട് മുന്നില്‍ ഉള്ളത്.ഇന്റർകോണ്ടിനെന്റൽ കപ്പ്, സാഫ് ചാമ്പ്യൻഷിപ്പ് വിജയങ്ങൾക്ക് ശേഷം ജൂലൈയിൽ ഏറ്റവും ഉയർന്ന റാങ്ക് നേടിയ ഇന്ത്യ 99-ാം സ്ഥാനത്തായിരുന്നു.അന്ന് ഇന്ത്യക്ക് 1208.69 പോയിന്‍റ് ഉണ്ടായിരുന്നു.