ഇതിഹാസ താരം സിദാനുമായി ബെല്ലിംഗ്ഹാമിനെ താരതമ്യപ്പെടുത്തി അന്‍സലോട്ടി
ബുധനാഴ്ച നാപ്പോളിക്കെതിരെ റയൽ മാഡ്രിഡിന്റെ 4-2 ചാമ്പ്യൻസ് ലീഗ് വിജയത്തിനു ശേഷം ഇംഗ്ലിഷ് മിഡ്ഫീല്‍ഡര്‍ ആയ ജൂഡ് ബെലിങ്ഹാമിനെ കാർലോ ആൻസലോട്ടി സിനദീൻ സിദാനുമായി താരതമ്യം ചെയ്തു.ഇന്നലത്തെ മല്‍സരത്തിലെ താരം ജൂഡ് ആയിരുന്നു.തന്‍റെ കോച്ചിന്‍റെ വായ്യില്‍ നിന്നും വീണ ഈ വാക്കുകള്‍ ജൂഡിന് ഏറെ പ്രിയം ആയിരിയ്ക്കും എന്നത് തീര്‍ച്ചയാണ്.എന്തെന്നാല്‍ സിദാന്റെ കടുത്ത ആരാധകന്‍ ആണ് ജൂഡ്.
“രണ്ട് വ്യത്യസ്ത തലമുറകളില്‍ ഉള്ള താരങ്ങളെ താരതമ്യം ചെയ്യുന്നത് ബുദ്ധിമുട്ടാണ്.എന്നെ ഏറെ ആകര്‍ഷിച്ചത് ബോക്സിൽ കയറാനുള്ള ബെല്ലിംഗ്ഹാമിന്റെ കഴിവാണ്.അത് വഴി ഗോള്‍ നേടി ടീമിനെ സഹായിക്കാന്‍ അവന് കഴിയുന്നുണ്ട്.എന്നാല്‍ സിദാന് ആ കഴിവ് ഇല്ല.സീദാന് ഉള്ള വ്യക്തിഗത നിലവാരം ജൂഡിനും ഇല്ല.എന്നാൽ അതാണ് ആധുനിക ഫുട്ബോൾ. ആധുനിക ഫുട്ബോളിന് ബെല്ലിംഗ്ഹാമിനെപ്പോലുള്ള ഫിസിക്കൽ കളിക്കാരെ ആവശ്യമുണ്ട്, അവർക്ക് ധാരാളം പിച്ച് വേഗത്തിൽ കവര്‍ ചെയ്യാന്‍ കഴിയും.”ആൻസലോട്ടി തന്റെ മത്സരാനന്തര വാർത്താ സമ്മേളനത്തിൽ പറഞ്ഞു