മ്യൂണിക്കിനെ സമനിലയില്‍ തളച്ച് എഫ്‌സി കോപ്പൻഹേഗൻ
ബുധനാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എ മത്സരത്തിൽ എഫ്‌സി കോപ്പൻഹേഗൻ നോക്കൌട്ട് റൌണ്ട് യോഗ്യത നേടിയ ബയേൺ മ്യൂണിക്കിനെ ഗോൾ രഹിത സമനിലയില്‍ തളച്ചു.ഒരു പോയിന്‍റ് നേടി കോപ്പൻഹേഗൻ തങ്ങളുടെ രണ്ടാം സ്ഥാനം നിലനിര്‍ത്തി.ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആയി എന്ന് ഉറപ്പ് വരുത്തിയ ബയേണ്‍ മ്യൂണിക്കിന് അടുത്ത യുണൈറ്റഡിനെതിരായ മല്‍സരത്തിന് വലിയ പ്രസക്തി നല്‍കേണ്ടത് ഇല്ല.
എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള കോപ്പന്‍ഹേഗന് അടുത്ത മല്‍സരത്തില്‍ ജയം നേടിയേ തീരൂ. ഗലാറ്റസാറെക്കെതിരെ ആണ് അവരുടെ അടുത്ത മാച്ച്.ഇന്നലെ തോല്‍ക്കാതെ തുടർച്ചയായി 39 ഗ്രൂപ്പ്-സ്റ്റേജ് മല്‍സരത്തില്‍ അപരാജിത കുതിപ്പ് നീട്ടാന്‍ മ്യൂണിക്കിന് കഴിഞ്ഞു.മല്‍സരം തുടങ്ങിയപ്പോള്‍ മുതല്‍ ഇരു ടീമുകള്‍ക്കും താളത്തില്‍ എത്താന്‍ വളരെ അധികം സമയം വേണ്ടി വന്നു.അതിനാല്‍ മല്‍സരത്തിലുടനീളം ആകപ്പാടെ കുറച്ച് ഗോള്‍ അവസരങ്ങള്‍ മാത്രമേ ഉണ്ടായുള്ളൂ.






































