യുണൈറ്റഡിനെ സമനിലയില്‍ കുരുക്കി ഗലാറ്റസരെ
വിജയം അനിവാര്യം ആയ മല്‍സരത്തില്‍ തുര്‍ക്കിഷ് ക്ലബ് ആയ ഗലാറ്റസരെയെക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില കുരുക്കില്‍ അകപ്പെട്ടു.ഇരു ടീമുകളും മൂന്നു ഗോളുകള്‍ വീതം നേടി.അടുത്ത ഗ്രൂപ്പ് മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ ജയം നേടാന്‍ ആയാലും യുണൈറ്റഡിന് നോക്കൌട്ട് റൌണ്ടില്‍ എത്താന്‍ കഴിയില്ല.കോപ്പന്‍ഹാഗന്‍ – ഗലാറ്റസരെ മല്‍സരം സമനിലയില്‍ അവസാനിക്കുകയും വേണം.
ഏവര്‍ട്ടനെതിരെ കഴിഞ്ഞ മല്‍സരത്തില്‍ തിളങ്ങിയ ഗര്‍നാച്ചോ തന്നെ ആയിരുന്നു ഇന്നതെ മല്‍സരത്തിലും ഗോള്‍ കണ്ടെത്തിയത്.അദ്ദേഹത്തെ കൂടാതെ ബ്രൂണോ ഫെർണാണ്ടസ്, സ്കോട്ട് മക്‌ടോമിനയ് എന്നിവരും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.രണ്ടാം പകുതിയില്‍ രണ്ടു ഗോളിന് പിന്നില്‍ നിന്നിരുന്ന ഗലാറ്റസരെ ഹക്കീം സിയെക്ക്,കരീം അക്തുർകോഗ്ലു എന്നിവരിലൂടെ ഗോള്‍ മടക്കിയപ്പോള്‍ വിലപ്പെട്ട ഒരു പോയിന്‍റ് തുര്‍ക്കിഷ് ക്ലബിന് ലഭിച്ചു.സമ്മര്‍ദ നിമിഷങ്ങളില്‍ ഒനാനയുടെ പിഴവുകള്‍ ആണ് യുണൈറ്റഡിന് മല്‍സരം നഷ്ട്ടപ്പെടാന്‍ കാരണം.






































