പരിക്ക് മൂലം ഫാബിയോ വിയേരയുടെ സേവനം ആഴ്സണലിന് നഷ്ട്ടം ആയേക്കും
ഗ്രോയിന്‍ ഓപ്റേപഷനെത്തുടർന്ന് പുതുവത്സരം വരെ ഫാബിയോ വിയേര പുറത്തിരിക്കുമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ആഴ്സണലിന് പുതിയൊരു തിരിച്ചടി.23-കാരനായ താരം ഈ സീസണില്‍ വെറും മൂന്നു മത്സരങ്ങളില്‍ മാത്രമാണ് ആദ്യ ഇലവനില്‍ ഇടം നേടിയിട്ടുളൂ,എങ്കിലും അദ്ദേഹത്തിന്റെ അഭാവം മിഡ്ഫീൽഡിലെ ഗണ്ണേഴ്സിന്റെ ഡെപ്ത് വര്‍ദ്ധിപ്പിച്ചിരിക്കുന്നു.തോമസ് പാർട്ടിയും എമിൽ സ്മിത്ത് റോവും എന്നിവരും വിശ്രമത്തില്‍ ആയതിനാല്‍ വിയേരയുടെ അഭാവം മാനേജര്‍ ആര്റേറ്റയെ സാരമായി ബാധിക്കും എന്നത് തീര്‍ച്ചയാണ്.

മിഡ്ഫീല്‍ഡില്‍ ഓപ്ഷന്‍സ് വര്‍ധിപ്പിക്കാന്‍ ആസ്റ്റൺ വില്ലയുടെ ഡഗ്ലസ് ലൂയിസിനെ സൈന്‍ ചെയ്യാനുള്ള തയ്യാറെടുപ്പില്‍ ആണ് ആഴ്സണല്‍.എന്നാല്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ക്ക് പിന്നില്‍ ഉണ്ട്.അതിനാല്‍ സിറ്റിയുടെ വെല്ലുവിളികളെ മറികടന്നതിനു ശേഷം മാത്രമേ ലൂയിസിനെ ടീമില്‍ എത്തിക്കാന്‍ ആഴ്സണലിന് കഴിയുകയുള്ളൂ.