ലീപ്സിഗിനെതിരെ ഗംഭീര തിരിച്ചുവരവ് നടത്തി മാഞ്ചസ്റ്റര്‍ സിറ്റി
രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്നതിന് ശേഷം ആര്‍ബി ലീപ്സിഗിനെ പരാജയപ്പെടുത്തി കൊണ്ട് യൂറോപ്യൻ ചാമ്പ്യന്മാർ ആയ മാഞ്ചസ്റ്റര്‍ സിറ്റി തുടര്‍ച്ചയായ അഞ്ചാം ചാമ്പ്യന്‍സ് ലീഗ് വിജയം നേടിയിരിക്കുന്നു.ഏറ്റവും വേഗത്തിൽ 40 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടുന്ന താരമായി മാറിയിരിക്കുകയാണ് എര്‍ലിംഗ് ഹാലണ്ട്.40 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനുള്ള ബഹുമതിയും ഹാലണ്ട് സ്വന്തമാക്കി.

ആദ്യ പകുതിയില്‍ ലോയിസ് ഓപ്പൺഡയിലൂടെ രണ്ടു ഗോള്‍ നേടിയ ലെപ്സിഗ് സിറ്റിയെ വരിഞ്ഞു മുറുക്കി.അത്രക്ക് മോശം പ്രകടനം ആണ് സിറ്റി താരങ്ങള്‍ ആദ്യ പകുതിയില്‍ കാഴ്ചവെച്ചത്.രണ്ടാം പകുതിയില്‍ തങ്ങള്‍ തിരികെ ഫോമിലേക്ക് എത്തിയത് അപാര ധൈര്യത്തിലൂടെയും പ്രചോദനത്തിലൂടെയും ആണ് എന്ന് ഫില്‍ ഫോഡന് മത്സരശേഷം അറിയിച്ചു.സിറ്റിക്ക് വേണ്ടി രണ്ടാം പകുതിയില്‍ ഗോളുകള്‍ നേടിയത് ഹാലണ്ട്,ഫോഡന്,ജൂലിയന്‍ അല്‍വാറസ് എന്നിവര്‍ ആണ്.അടുത്ത മത്സരത്തില്‍ എന്ത് തന്നെ സംഭവിച്ചാലും സിറ്റി തന്നെ ആയിരിക്കും ഗ്രൂപ്പ് ചാമ്പ്യന്മാര്.രണ്ടാം സ്ഥാനത്തുള്ള ലെപ്സിഗും നോക്കൌട്ട് യോഗ്യത ഉറപ്പിച്ച് കഴിഞ്ഞു.