മിലാനിലെ വിജയത്തോടെ ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് നോക്കൌട്ട് റൗണ്ട് സ്ഥാനം ഉറപ്പിച്ചു
ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ എസി മിലാനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട് ബോറൂസിയ ഡോര്‍ട്ടുമുണ്ട് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയും കൂടാതെ നോക്കൌട്ട് റൌണ്ട് യോഗ്യത ഉറപ്പിക്കുകയും ചെയ്തു.ഗ്രൂപ്പില്‍ അവസാന സ്ഥാനത് ഉള്ള മിലാന് അടുത്ത റൌണ്ടിലേക്ക് കടക്കണം എങ്കില്‍ അടുത്ത മത്സരത്തില്‍ ന്യൂ കാസിലിനെ പരാജയപ്പെടുത്തുകയും അത് കൂടാതെ പിഎസ്ജി ബോറൂസിയക്കെതിരെ പരാജയപ്പെടുകയും വേണം.
ഹാൻഡ് ബോളിന് പെനാൽറ്റി ലഭിച്ചപ്പോൾ മിലാന് നേരത്തെ ലീഡ് നേടാമായിരുന്നു, പക്ഷേ ഡോർട്ട്മുണ്ട് കീപ്പർ ഗ്രിഗർ കോബെൽ ആറാം മിനിറ്റിൽ ഒലിവിയർ ജിറൂഡിന്റെ സ്പോട്ട് കിക്ക് തടുത്തിട്ടു.ആദ്യ പകുതിയില്‍ മാര്‍ക്കോ റിയൂസും സാമുവൽ ചുക്വ്യൂസും ഓരോ ഗോള്‍ വീതം നേടിയപ്പോള്‍ ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞു.രണ്ടാം പകുതിയില്‍ മികച്ച തിരിച്ചുവരവ് നടത്തിയ മഞ്ഞപ്പട ജാമി ബൈനോ-ഗിറ്റൻസ് (59′) കരിം അദെയെമി എന്നിവരിലൂടെ മത്സരം തിരിച്ചുപിടിച്ചു.ഒന്നാം സ്ഥാനം നിലനിര്‍ത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൌട്ട് റൌണ്ടില്‍ എത്താന്‍ ആണ് ബോറൂസിയയുടെ ഇനി അടുത്ത ലക്ഷ്യം.