മൗറോ ഇക്കാർഡിയെ നിരസിച്ച് റയല്‍ മാഡ്രിഡ്
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഗലാറ്റസരെ സ്‌ട്രൈക്കർ മൗറോ ഇക്കാർഡിയെ സ്വന്തമാക്കാനുള്ള അവസരം റയൽ മാഡ്രിഡ് നിരസിച്ചതായി റിപ്പോർട്ട്.സൗദി അറേബ്യൻ ക്ലബ് അൽ-ഇത്തിഹാദിലേക്ക് ഒരു ഫ്രീ ട്രാൻസ്ഫറിൽ സൈൻ ചെയ്യാൻ തീരുമാനിച്ചതിന് ശേഷം ഇപ്പോള്‍ ബെന്‍സെമയുടെ അഭാവം റയല്‍ മാഡ്രിഡിനെ നല്ലത് പോലെ അലട്ടുന്നുണ്ട്.സമ്മർ സൈനിംഗ് ജൂഡ് ബെല്ലിംഗ്ഹാമിന് ഒരു പരിധി വരെ കരീമിന്‍റെ അഭാവം നികത്താന്‍ കഴിഞ്ഞു എങ്കിലും അദ്ദേഹത്തിന് ചെയ്യാന്‍ ആവുന്നതിന് ഒരു പരിധി ഉണ്ട്.
സ്ട്രൈക്കര്‍ റോളില്‍ സൈന്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡ് ഉദ്ദേശിക്കുന്ന ചില കളിക്കാരില്‍ ഇക്കാർഡിയുടെ പേര് ഉള്‍പ്പെട്ടിരുന്നു.മാഡ്രിഡ് ഇതുവരെ ഒരു ഔദ്യോഗിക ഓഫർ നൽകിയിട്ടില്ല, പക്ഷേ താന്‍ ക്ലബ് അധികൃതരുമായി സംസാരിക്കുകയാണ് എന്നു സ്ട്രൈക്കരുടെ ഏജന്‍റ് എലിയോ ലെറ്റെറിയോ പിനോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.താരത്തിന്റെ ഏജന്റുമായി ക്ലബ് സംസാരിച്ചെങ്കിലും പുതുവർഷത്തിൽ താരത്തെ സൈൻ ചെയ്യാൻ താൽപര്യമില്ലെന്ന് റയല്‍ വ്യക്തമാക്കി.തൽഫലമായി, ഇക്കാർഡി തുർക്കി ഭീമൻമാരായ ഗലാറ്റസറേയ്‌ക്കൊപ്പം തുടര്‍ന്നെക്കും.






































