മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ 5-2ന് തകർത്ത് ഒഡീഷ എഫ്‌സി
മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ 5-2ന് തകർത്ത് ഒഡീഷ എഫ്‌സി കൊൽക്കത്തയെ എഎഫ്‌സി കപ്പിൽ നിന്ന് പുറത്താക്കി.നേരത്തെ ഒരു ഗോൾ വഴങ്ങി എങ്കിലും സെർജിയോ ലൊബേരയുടെ ടീം ഉജ്ജ്വലമായ രീതിയില്‍ ആണ് പിച്ചില്‍ സന്ദര്‍ഭത്തിനോട് പ്രതികരിച്ചത്.ഒഡീഷ ഇനി ഡിസംബർ 11 ന് ബശുന്ധര കിംഗ്‌സിനെതിരെ കളിയ്ക്കാന്‍ ഒരുങ്ങുന്നു.അതില്‍ ജയിച്ചാല്‍ അവര്‍ക്ക് എഎഫ്‌സി കപ്പിന്റെ നോക്കൗട്ടിലേക്ക് എത്താന്‍ കഴിഞ്ഞേക്കും.
17 ആം മിനുട്ടില്‍ ഹ്യൂഗോ ബൗമസ് ആതിഥേയർക്ക് ലീഡ് നൽകി,എന്നാല്‍ അതിനു ശേഷം പിച്ചില്‍ ആദ്യ പകുതിയുടെ വിസില്‍ മുഴങ്ങുന്നത് വരെ ഒഡീഷ ടീമിന്‍റെ തേരോട്ടം ആയിരുന്നു. അഹമദ് ജാഹുവിന്‍റെ മികച്ച പ്രകടനം മൂലം മിഡ്ഫീല്‍ഡില്‍ ഒഡീഷ നിയന്ത്രണം ഏറ്റെടുത്തു.ഇത് റോയ് കൃഷ്ണ, ഡീഗോ മൗറീഷ്യോ, സൈ ഗോദാർഡ് എന്നിവരെ ഫീൽഡിൽ കൂടുതൽ മികവ് കാണിക്കുന്നതിനു കാരണം ആയി.രണ്ടാം പകുതിയില്‍ ആദ്യ ഗോള്‍ നേടി കിയാന്‍ ബഗാന് പ്രതീക്ഷ നല്കി എങ്കിലും എക്സ്ട്രാ ടൈമില്‍ രണ്ടു ഗോളുകള്‍ നേടി ഒഡീഷ ഗംഭീര തിരിച്ചുവരവ് നടപ്പില്‍ ആക്കി.അനികേത് ജാദവ്, ഐസക്ക് വൻലാൽറുത്ഫെല എന്നിവര്‍ ആണ് ഇന്‍ജുറി ടൈമില്‍ ഒഡീഷയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.






































