റൊണാള്‍ഡോയുടെ വീഡിയോ ക്ലിപ്പുകള്‍ ഗര്‍നാച്ചോക്ക് പ്രചോദനം ആകുന്നു
ഞായറാഴ്ച എവർട്ടണിനെതിരായ ഗര്‍നാച്ചോയുടെ തകർപ്പൻ ഓവർഹെഡ് ഗോള്‍ കിക്കിന് ശേഷം അര്‍ജന്‍റ്റയിന്‍ വിങ്ങര്‍ വളരെയധികം ക്രിസ്റ്റ്യാനോ റൊണാൾഡോ വീഡിയോകൾ കാണുന്നുണ്ടെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു.ഗുഡിസൺ പാർക്കിൽ നടന്ന മല്‍സരത്തില്‍ താരം ആണ് യുണൈറ്റഡിന് ലീഡ് നേടി കൊടുത്തത്.ഗോള്‍ നേടിയത്തിന് ശേഷം അദ്ദേഹം റൊണാള്‍ഡോയുടെ “സുയ്” സെലിബ്രഷനും കാഴ്ചവെച്ചു.
“ഇത് പോലെ അക്രോബാറ്റിക് ഗോളുകള്‍ മാത്രമല്ല,റൊണാള്‍ഡോയെ പോലെ ആവണം എങ്കില്‍ ഗര്‍നാച്ചോ ഇനിയും ഏറെ കഷ്ട്ടപ്പെടണം.ലോകോത്തര ഫൂട്ബോള്‍ താരം ആവാന്‍ ഈ താരത്തിനു കഴിയും എന്ന ഉത്തമ ബോധ്യം എനിക്കു ഉണ്ട്.” ബ്രൂണോ മാധ്യമങ്ങളോട് പറഞ്ഞു.എവർട്ടണിലെ വിജയം — ഈ സീസണിൽ ഇതുവരെ പ്രീമിയർ ലീഗിൽ യുണൈറ്റഡിന്റെ ഏറ്റവും വലിയ വിജയം ആണ്.ബുധനാഴ്ച ഗലാറ്റസറേയിലേക്കുള്ള കഠിനമായ ചാമ്പ്യൻസ് ലീഗ് തയ്യാറെടുപ്പിന് ഈ വിജയം ചെകുത്താന്‍മാര്‍ക്ക് അല്‍പം ആശ്വാസം നല്‍കിയേക്കും.