ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ; റൌണ്ട് ഓഫ് 16 ല്‍ ഇടം നേടി റൊണാള്‍ഡോയും അല്‍ നാസറും
ഏഷ്യൻ ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിൽ അൽ-നാസർ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.ഇന്നലെ നടന്ന മല്‍സരത്തില്‍ ഇറാന്റെ പെർസെപോളിസുമായി സൗദി പ്രോ ലീഗ് ടീം 0-0ന് സമനില വഴങ്ങിയിരുന്നു.17-ാം മിനിറ്റിൽ മിലാദ് സർലക്കിനെ ഫൌള് ചെയ്തത് മൂലം അല്‍ നാസര്‍ താരം അലി ലജാമിക്ക് റെഡ് കാര്‍ഡ് ലഭിച്ചിരുന്നു.
ഗ്രൂപ്പ് ജേതാക്കൾ മാത്രമേ അടുത്ത റൌണ്ടിലേക്ക് കടക്കാന്‍ കഴിയൂ. എന്നാൽ ഡിസംബർ 5-ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഖത്തറിന്റെ അൽ-ദുഹൈലിനെ പരാജയപ്പെടുത്തിയാൽ മൂന്ന് മികച്ച റണ്ണേഴ്സ്-അപ്പ് ബെർത്തുകളിൽ ഒന്ന് പെർസെപോളിസിന് സ്വന്തമാക്കാം.ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മല്‍സരങ്ങള്‍ ജയിച്ച നാസര്‍ ടീം തന്നെ ആണ് ഒന്നാം സ്ഥാനത്ത്.വരാനിരിക്കുന്ന ഡിസംബര്‍ ഒന്നിന് ലീഗ് മല്‍സരത്തില്‍ കരുത്തര്‍ ആയ അല്‍ ഹിലാലിനെ നേരിടാനുള്ള ഒരുക്കം അല്‍ നാസര്‍ ആരംഭിച്ചേക്കും.