മുൻ ഇംഗ്ലണ്ട്, ബാഴ്‌സലോണ പരിശീലകൻ ടെറി വെനബിൾസ് (80) അന്തരിച്ചു
മുൻ ഇംഗ്ലണ്ട് മാനേജർ ടെറി വെനബിൾസ് (80) ദീർഘനാളത്തെ അസുഖത്തെ തുടർന്ന് അന്തരിച്ചു.വെനബിൾസിന്റെ കുടുംബത്തിന്‍റെ അഭ്യര്‍ഥന പ്രകാരം ലീഗ് മാനേജേഴ്‌സ് അസോസിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് വാർത്ത അറിയിച്ചത്.1991ൽ എഫ്എ കപ്പ് നേടിയ ടോട്ടൻഹാം ഹോട്സ്പറിനെ ഇദ്ദേഹം കോച്ച് ചെയ്തിട്ടുണ്ട്.ബാഴ്സലോണ ടീമിനെയും അത് കൂടാതെ 1996 യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഇംഗ്ലണ്ട് ടീമിനെയും അദ്ദേഹം നയിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് ടീമുകളായ ക്രിസ്റ്റൽ പാലസിന്റെയും ലീഡ്സ് യുണൈറ്റഡിന്റെയും ചുമതലയും അദ്ദേഹം ഏറ്റെടുത്ത കാലം ഉണ്ടായിരുന്നു. കിരീടം ഇല്ലാതെ 11 വർഷത്തെ സ്പെലിൽ നിന്ന് ബാഴ്‌സലോണയെ കൊണ്ട് ലാലിഗ നേടിപ്പിച്ചു , ഇത് കൂടാതെ അവരെ യൂറോപ്യൻ കപ്പ് ഫൈനലിലേക്ക് നയിക്കുകയും ചെയ്തു.ബ്രിട്ടീഷ് സ്‌ട്രൈക്കർമാരായ ഗാരി ലിനേക്കർ, മാർക്ക് ഹ്യൂസ് എന്നിവരെ ക്യാമ്പ് നൗവിലേക്ക് കൊണ്ടുവന്നതിലെ ഐഡിയക്ക് പിന്നിലും അദ്ദേഹം തന്നെ ആയിരുന്നു കാരണം.1960-ൽ ചെൽസിക്കൊപ്പം ഒരു കളിക്കാരനായി തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ച വെനബിൾസ് ടോട്ടൻഹാം, ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സ്, ക്രിസ്റ്റൽ പാലസ് എന്നീ ക്ലബുകള്‍ക്കായി ബൂട്ട് അണിഞ്ഞിട്ടുണ്ട്.






































