ഹാരി കെയിന്‍ വീണ്ടും ബയേണിന്റെ രക്ഷകന് ആയി അവതരിച്ചു
വെള്ളിയാഴ്ച എഫ്സി കൊളോണിൽ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്ക് എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടിയിരിക്കുന്നു.ഹാരി കെയ്ൻ ആണ് വിജയ ഗോള്‍ നേടിയത്.ഈ സീസണിൽ 100 മില്യൺ യൂറോ ട്രാന്‍സ്ഫര്‍ തുകക്ക് ടീമില്‍ എത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ, ഇപ്പോൾ ആദ്യ 12 മത്സരങ്ങളിൽ നിന്ന് 18 ഗോളുകൾ നേടി ലീഗ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നു.
ബുണ്ടസ്ലിഗയിൽ ഒരു സീസണിൽ 18 തവണ സ്കോർ ചെയ്യുന്ന ആദ്യ ഇംഗ്ലീഷ് കളിക്കാരൻ കൂടിയാണ് അദ്ദേഹം, ജാഡൻ സാഞ്ചോയും കെവിൻ കീഗനും ചേർന്ന് സ്ഥാപിച്ച 17 ഗോളിന്റെ റിക്കോര്‍ഡ് ആണ് ഹാരി മറികടന്നത്.ലീഗിൽ തോൽവി അറിയാത്ത ബവേറിയൻസ് 32 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ആണ്.ഒന്നാം സ്ഥാനത്തുള്ള ബയേര്‍ ലെവര്കുസന് രണ്ടു പോയിന്റ് പുറകില്‍ ആണവര്.ഈ മല്‍സരത്തില്‍ ബയെന്‍ മികച്ച പ്രകടനം കാഴ്ചവെച്ചു എന്നും സ്കോര്‍ബോര്‍ഡില്‍ നോക്കി ടീമിന്റെ പ്രകടനത്തെ വിലയിരുത്തുന്നത് മണ്ടത്തരം ആണ് എന്നും മല്‍സരശേഷം കെയിന്‍ പറഞ്ഞു.






































