ബാഴ്‌സലോണയേ റയോ വല്ലക്കാനോ സമനിലയിൽ തളച്ചു
ശനിയാഴ്ച റയോ വല്ലക്കാനോയിൽ നടന്ന മത്സരത്തിൽ ഡിഫൻഡർ ഫ്ലോറിയൻ ലെജ്യൂണിന്റെ സെൽഫ് ഗോളിൽ ബാഴ്‌സലോണക്ക് വിലപ്പെട്ട ഒരു പോയിന്‍റ് ലഭിച്ചു.നിശ്ചിത 90 മിനുട്ടില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.ലാലിഗ ചാമ്പ്യൻമാർ 31 പോയിന്റുമായി സ്റ്റാൻഡിംഗിൽ മൂന്നാം സ്ഥാനത്താണ്, രണ്ടാമതുള്ള റയൽ മാഡ്രിഡിന് ഒരു പോയിന്‍റ് പുറകില്‍.
ഗോൾകീപ്പർ മാർക്ക്-ആൻഡ്രെ ടെർ സ്റ്റെഗൻ, മിഡ്‌ഫീൽഡർ ഗവി തുടങ്ങിയ പ്രധാന കളിക്കാർക്ക് പരിക്കേറ്റതിനാൽ ബാഴ്‌സ മാനേജർ സാവി ഹെർണാണ്ടസ് ടീമിൽ ആറ് മാറ്റങ്ങൾ വരുത്തി.റഫീഞ്ഞ, ജോവാ ഫെലിക്സ് എന്നിവരെ സാവി ആദ്യ ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തി.രണ്ടാം പകുതിയില്‍ അവരെ തിരികെ കൊണ്ട് വന്നു എങ്കിലും കാര്യമായ ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.പരിക്കില്‍ നിന്നു മടങ്ങി എത്തിയ പെഡ്രി,ഫ്രെങ്കി ഡി യോങ് എന്നിവര്‍ ആദ്യ ഇലവനില്‍ അനേകം കാലത്തെ ഇടവേളക്ക് ശേഷം കളിച്ചു എങ്കിലും അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ പാടുപ്പെടുന്ന ബാഴ്സലോണ മിഡ്ഫീല്‍ഡിനെ ആയിരുന്നു ഇന്നലെ പിച്ചില്‍ കണ്ടത്.






































