ന്യൂകാസിൽ ചെൽസിയെ 4-1ന് തകർത്തു
തുടക്കം അല്പം പാളിച്ച ആയിരുന്നു എങ്കിലും ന്യൂകാസില്‍ പതിയെ ഫോമിലേക്ക് മടങ്ങി എത്തുന്നു.സെയ്ന്റ് ജെയിംസ് പാർക്കിൽ ശനിയാഴ്ച നടന്ന പ്രീമിയർ മല്‍സരത്തില്‍ ചെല്‍സിയെ അവര്‍ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ആണ്.ഞരമ്പിന്റെ പ്രശ്നം കാരണം കഴിഞ്ഞ മാസം നിരവധി മത്സരങ്ങൾ നഷ്ടമായ ഇസക്ക് തിരിച്ചെത്തിയ മല്‍സരത്തില്‍ ഗോളോടെ തന്നെ താരം തുടക്കം കുറിച്ചു.
അതിന് മറുപടിയായി 23 ആം മിനുട്ടില്‍ റഹീം സ്റ്റര്‍ലിങ്ങ് നേടിയ ഗോളില്‍ ചെല്‍സി സമനില നേടി എങ്കിലും രണ്ടാം പകുതിയില്‍ കാസിലിന്റെ മുന്നേറ്റത്തെ തടയാന്‍ ചെല്‍സി പ്രതിരോധത്തിന് കഴിഞ്ഞില്ല.ജമാൽ ലാസെല്ലെസ്, ജോലിന്റൺ, ആന്റണി ഗോർഡൻ എന്നിവര്‍ കാസിലിന് വേണ്ടി സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.73 ആം മിനുട്ടില്‍ റെഡ് കാര്‍ഡ് ലഭിച്ച് റീസ് ജയിംസ് പുറത്തായത് ചെല്‍സിയെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളി ഇട്ടു.കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ ചെല്‍സി ഇപ്പോള്‍ ലീഗ് പട്ടികയില്‍ പത്താം സ്ഥാനത്താണ്.






































