മാഞ്ചസ്റ്റർ സിറ്റി- ലിവർപൂൾ മല്‍സരം 1-1ന് സമനിലയിൽ പിരിഞ്ഞു
ഇന്നലെ മല്‍സരത്തില്‍ ഉടനീളം ലിവര്‍പൂളിനെതിരെ മേല്‍ക്കൈ ലഭിച്ചിട്ടും 80 ആം മിനുട്ടിലെ ഒരു പിഴവ് മൂലം സിറ്റിക്ക് വിലപ്പെട്ട മൂന്നു പോയിന്‍റ് നഷ്ടം ആയി.80 ആം മിനുട്ടില്‍ ട്രെന്‍റ് ആലേക്സാണ്ടര്‍ അര്‍നോള്‍ഡ് നേടിയ ഗോളാണ് ലിവര്‍പൂളിന് ജയം നേടി കൊടുത്തത്.സിറ്റിയുടെ ഹോം ഗെയിമില്‍ തങ്ങള്‍ ഏറെ പാടുപ്പെട്ടു എങ്കിലും സമനില നേടിയത്തില്‍ ഈ ടീമിനെ ക്ലോപ്പ് അഭിനന്ദിച്ചു.
27 ആം മിനുട്ടില്‍ ഗോള്‍ നേടി കൊണ്ട് ഹാലണ്ട് സിറ്റിക്ക് ലീഡ് നേടി കൊടുത്തു.ഈ ഗോളോടെ പ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗത്തിൽ 50 ഗോളുകൾ നേടുന്ന കളിക്കാരനായി അദ്ദേഹം മാറി.48 ഗെയിമുകൾ ആണ് താരത്തിനു ഈ നേട്ടത്തില്‍ എത്താന്‍ ആവശ്യം ആയി വന്നത്.തുടര്‍ന്നു ലിവര്‍പൂളിന്‍റെ പ്രതിരോധത്തിന് സ്ഥിരം തലവേദനയായി വിങ്ങര്‍ ഡോക്കു,സ്ട്രൈക്കര്‍ ഹാലണ്ട് ,അല്‍വാറസ് എന്നിവര്‍ മാറുകയായിരുന്നു എങ്കിലും ലിവര്‍പൂള്‍ പിടിച്ച് നിന്നു.ലഭിക്കുന്ന അവസരങ്ങള്‍ എല്ലാം ലിവര്‍പൂളും മുതല്‍ എടുത്തിരുന്നു.അങ്ങനെ ലഭിച്ച അവസരത്തില്‍ ആണ് അവര്‍ സമനില ഗോള്‍ കണ്ടെത്തിയത്.