ലോകത്തെ ആദ്യ ട്രാൻസ്‌ജെൻഡർ അന്താരാഷ്ട്ര ക്രിക്കറ്റ് താരം വിരമിക്കുന്നു
അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ആദ്യ ട്രാൻസ്‌ജെൻഡർ വനിതയായ ഡാനിയേൽ മക്‌ഗേ തന്റെ കരിയർ അവസാനിച്ചതായി പ്രഖ്യാപിച്ചു.വനിതാ ഇന്റർനാഷണൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ട്രാൻസ്‌ജെൻഡർമാർക്ക് വിലക്കേർപ്പെടുത്തിയ ഐസിസിയുടെ പുതിയ നയം ആണ് ഡാനിയലിന് തടയായത്.കാനഡയ്‌ക്കായി ആറ് ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള മക്‌ഗാഹേ 19.66 ശരാശരിയിലും 95.93 സ്‌ട്രൈക്ക് റേറ്റിലും 118 റൺസ് നേടിയിട്ടുണ്ട്.
“ഇന്ന് രാവിലെ ഐസിസിയുടെ തീരുമാനത്തെത്തുടർന്ന്, എന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ അവസാനിച്ചുവെന്ന് വളരെ ഏറെ വിഷമത്തോടെ ആണ് ഞാന്‍ ലോകത്തെ അറിയിക്കുന്നത്. എന്നിരുന്നാലും, കായികരംഗത്ത് ട്രാൻസ്‌ജെൻഡർ സ്ത്രീകളുടെ തുല്യതയ്‌ക്കായി ഞാന്‍ പോരാടുന്നത് തുടരും.”ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ നടത്തിയ അഭിമുഖത്തില്‍ ഡാനിയേല്‍ പറഞ്ഞു.സ്ത്രീകളുടെ ഗെയിമിന്റെ സമഗ്രത, സുരക്ഷ, നീതി,എല്ലാവരെയും ഒരേ പോലെ പങ്കെടുപ്പിക്കുക എന്നത് മുന്നില്‍ കണ്ടാണ് ഇതുപോലുള്ള തീരുമാനം തങ്ങള്‍ എടുത്തത് എന്ന് ഐസിസി പറഞ്ഞു.