ലൂക്ക് ഷാ തിരിച്ചെത്തിയിരിക്കുന്നു !!!!!
എവർട്ടണെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി ലൂക്ക് ഷാ പൂർണ്ണ ഫിറ്റ്നേസിലേക്ക് മടങ്ങി എത്തിയിരിക്കുന്നു എന്നത് മാനേജർ എറിക് ടെൻ ഹാഗിനു സന്തോഷം നല്കുന്നു.പരിക്കിനെത്തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ഷാ ഫൂട്ബോള്‍ കളിച്ചിട്ട്.തിരിച്ചുവരവിലൂടെ താരം ബുധനാഴ്ച കാരിംഗ്ടണിൽ ഫസ്റ്റ് ടീം സ്ക്വാഡിനൊപ്പം പരിശീലന സെഷനിൽ പങ്കെടുത്തു.
ഷായുടെ അഭാവത്തിൽ ലെഫ്റ്റ് ബാക്കിൽ സെർജിയോ റെഗുയിലോൺ, ഡിയോഗോ ദലോട്ട്, വിക്ടർ ലിൻഡെലോഫ്, സോഫിയാൻ അംറബത്ത് എന്നിവരെ ഉപയോഗിക്കാൻ കോച്ച് ടെന്‍ ഹാഗ് നിര്ബന്ധിതന് ആയി.കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് കരകയറുന്നത് തുടരുന്നതിനാൽ ബാക്ക്-അപ്പ് ലെഫ്റ്റ് ബാക്ക് ടൈറൽ മലേഷ്യ ഈ സീസണിൽ ഇതുവരെ കളിച്ചിട്ടില്ല.ഷാ തിരിച്ചു വന്നു എങ്കിലും ലിസാൻഡ്രോ മാർട്ടിനെസും കാസെമിറോയും ക്രിസ്മസിന് ശേഷം മാത്രമേ മടങ്ങിവരുകയുള്ളൂ.ഇത് കൂടാതെ ജോണി ഇവാന്‍സും ആന്ദ്രെ ഓനാനയും പരിക്ക് മൂലം ടീമില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.