അർജന്റീനയുടെ ജോലി ഉപേക്ഷിക്കുമെന്ന് ലയണൽ സ്‌കലോനി സൂചന നൽകി
ഇന്നതെ ബ്രസീല്‍- അര്‍ജന്‍റീന മല്‍സരം താരങ്ങള്‍ തമ്മില്‍ ഉള്ള വഴക്കും , പോലീസും ആരാധകര്‍ തമ്മില്‍ ഉള്ള ഏറ്റുമുട്ടലും മൂലം വാര്‍ത്തകള്‍ സൃഷ്ട്ടിച്ചു എങ്കിലും മല്‍സരശേഷം അര്‍ജന്‍ട്ടയിന്‍ മാനേജര്‍ ലയണല്‍ സ്കലോണി ആണ് ഇപ്പോള്‍ ട്രെണ്ടിങില്‍ ഉള്ളത്.എന്തെന്നാല്‍ അര്‍ജന്‍റീനയുമായി വിട പറയാന്‍ താന്‍ ആലോചിക്കുന്നു എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ലോകക്കപ്പ്,കോപ,ഫിനാലിസിസിമ എന്നിങ്ങനെ ലോകത്തിന്‍റെ നെറുകയിലേക്ക് ഈ ടീമിനെ എത്തിച്ചതിന്റെ വലിയ ഒരു പങ്കും ഈ കോച്ചിന് ഉള്ളത് ആണ്.
ഇതുവരെ ഞാന്‍ ഈ ടീമിനൊപ്പം നേടിയത് വളരെ വലിയ നേട്ടങ്ങള്‍ ആണ് അതിനാല്‍ ഈ റിക്കോര്‍ഡ് നിലനിര്‍ത്താന്‍ എനിക്ക് കഴിയുന്നില്ല.ഈ ടീമിന് ഇപ്പോള്‍ വേണ്ടത് വളരെ അധികം സീരിയസ് ആയി കളിയെ സമീപ്പിക്കുന്ന ഒരു മാനേജര്‍ ആണ്.എനിക്കിപ്പോള്‍ ചിന്തിക്കാന്‍ അല്പം സമയം വേണം.എന്താണ് ഇനി മുന്നോട്ട് ചെയ്യേണ്ടത് എന്ന് എനിക്കു അറയില്ല.” സ്കലോണി മല്‍സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.തന്റെ അഭിപ്രായപ്രകടനത്തിന് ശേഷം മറ്റ് ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.