2023 സീസണ് പരിക്കോടെ മെസ്സി പൂര്‍ത്തിയാക്കി
ചൊവ്വാഴ്ച ബ്രസീലിനെതിരെ അർജന്റീന 1-0 ന് ജയിച്ചപ്പോൾ ലയണൽ മെസ്സി കലണ്ടർ വർഷം പരിക്കോടെ ആണ് പൂര്‍ത്തിയാക്കിയത്.ഗ്രോയിന്‍ ഏരിയയില്‍ അദ്ദേഹത്തിന് പരിക്ക് ഏറ്റതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.78 ആം മിനുട്ടില്‍ താരം പിച്ചില്‍ നിന്ന് കയറിയിരുന്നു.ഇന്റർ മിയാമി ഫോർവേഡ് ആദ്യ പകുതിയിൽ ടച്ച്ലൈനിൽ ചികിത്സ നേടുകയും ശാരീരികക്ഷമത കുറവ് മൂലം പിച്ചില്‍ താരത്തിന് തിളങ്ങാനും കഴിഞ്ഞില്ല.
2024 ല്‍ ഫൂട്ബോള്‍ സീസണ് ശക്തമായി ആരംഭിക്കാന്‍ തനിക്ക് ഇനിയും സമയം ഉണ്ട് എന്ന് വിശ്വസിക്കുന്നതായി താരം വെളിപ്പെടുത്തിയിരുന്നു.ജനുവരി രണ്ടാം വാരത്തിലാണ് മയാമി ടീമിന്റെ പ്രീ സീസണ് ആരംഭിക്കാന്‍ പോകുന്നത്.മെസ്സി മോശമായി കളിച്ചു എങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിരോധം അര്‍ജന്റീനയുടെ വിജയം യാഥാര്‍ഥ്യം ആക്കി.കോര്‍ണര്‍ കിക്കില്‍ നിന്നു ഒരു ബുള്ളറ്റ് ഹെഡറിലൂടെ ഒട്ടമെന്റി ആണ് വിജയ ഗോള്‍ നേടിയത്.