ഐപിഎൽ ലേലത്തിനായി ജമ്മു കശ്മീരിൽ നിന്നുള്ള 10 ക്രിക്കറ്റ് താരങ്ങൾ ഷോർട്ട്‌ലിസ്റ്റിൽ
ഡിസംബർ 19 ന് ദുബായിൽ നടക്കുന്ന ഐപിഎൽ ലേലത്തിനായി ജമ്മു കശ്മീരിൽ നിന്നുള്ള 10 ക്രിക്കറ്റ് താരങ്ങൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്ത വർഷത്തെ ഐപിഎല്ലിൽ കളിക്കാൻ ന്യായമായ അവസരമുള്ള ഈ 10 കളിക്കാരിൽ പ്രധാന ഫ്രാഞ്ചൈസികൾ താൽപ്പര്യം പ്രകടിപ്പിച്ചു.
ഇത്തവണത്തെ ഐപിഎൽ ലേലത്തിൽ ആകെ 590 താരങ്ങളാണ് ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുജ്തബ യൂസഫ്, റാസിഖ് സലാം, പർവേസ് റസൂൽ, ഖംറാൻ ഇഖ്ബാൽ, ഫാസിൽ റാഷിദ്, ഹെനാൻ മാലിക്, ആബിദ് മുഷ്താഖ്, നാസിർ ലോൺ, ഔഖിബ് നബി, വിവ്രാന്ത് ശർമ എന്നിവർ ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നിവയ്‌ക്കൊപ്പം നെറ്റ് ബൗളറായിരുന്നു മുജ്തബ, ഇത്തവണ ടീമുകളിലൊന്നിൽ സ്ഥിരം സ്ഥാനം നേടാനുള്ള സാദ്ധ്യതയുണ്ട്. റാസിഖ് സലാം, പ്രായപരിധി തെറ്റിച്ചതിന് വിലക്കപ്പെടുന്നതിന് മുമ്പ്, മുംബൈ ഇന്ത്യൻസ് അക്കാദമിയിൽ പതിവായി പരിശീലനം നേടിയിരുന്നു.
പർവേസ് റസൂൽ, കഴിഞ്ഞ മൂന്ന് ലേലങ്ങളിലും വിറ്റുപോകാതെ, 50 ലക്ഷം രൂപ അടിസ്ഥാന വിലയിൽ വീണ്ടും തന്റെ പേര് ലേലത്തിന് വെച്ചു. ആബിദ് മുഷ്താഖ്, ഔഖിബ് നബി, നാസിർ ലോൺ എന്നിവരെ വിവിധ ഫ്രാഞ്ചൈസികൾ ട്രയൽസിന് വിളിച്ചിട്ടുണ്ട്.