പരിക്ക് മൂലം വിനി ജൂനിയർ രണ്ടര മാസത്തേക്ക് കളിക്കില്ല
റയൽ മാഡ്രിഡ് ഫോർവേഡ് വിനീഷ്യസ് ജൂനിയർ ഹാംസ്ട്രിംഗ് പരിക്ക് മൂലം പുറത്തിരിക്കും. ഈ സീസണിൽ ഇതിനകം തന്നെ നിരവധി പരിക്ക് കേസുകള്‍ ഡീല്‍ ചെയ്യുന്ന റയല്‍ മാഡ്രിഡിന് ബ്രസീലിയന്‍ വിങ്ങറുടെ അഭാവം വലിയ തിരിച്ചടിയാണ്.ഏകദേശം രണ്ടര മാസത്തേക്ക് താരത്തിന്റെ സേവനം റയലിന് ലഭിക്കുകയില്ല.
ഈ സീസണിന്റെ തുടക്കത്തിൽ ഓഗസ്റ്റിനും സെപ്റ്റംബറിനുമിടയിൽ ഒരു മാസത്തോളം പുറത്തിരുന്ന അദ്ദേഹത്തിന്റെ മറ്റേ കാലിലെ ഹാംസ്ട്രിംഗ് പ്രശ്നത്തേക്കാൾ ഗുരുതരമാണ് ഈ പരിക്ക്.വ്യാഴാഴ്ച ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കൊളംബിയയോട് 2-1 ന് പരാജയപ്പെട്ട മല്‍സരത്തില്‍ ആണ് വിനിക്ക് പരിക്ക് സംഭവിച്ചത്.ഈ സീസണിൽ മാഡ്രിഡിനായി വിനീഷ്യസിന് ആറ് ഗോളുകളും നാല് അസിസ്റ്റുകളും നേടിയിട്ട് ഉണ്ട്.റയൽ മാഡ്രിഡിന് 21 കാരനായ മിഡ്ഫീൽഡർ എഡ്വേർഡോ കാമവിംഗയേയും അന്താരാഷ്ട്ര ഡ്യൂട്ടിയിൽ പരിക്കേറ്റ് നഷ്ടമായിരുന്നു.