സാമ്പത്തിക ചട്ടലംഘനത്തിന് എവർട്ടണില്‍ നിന്നും 10 പോയിന്റ് വെട്ടി ചുരുക്കി
2021-22 സീസണിൽ പ്രീമിയർ ലീഗിന്റെ ഫിനാന്‍ഷ്യല്‍ ഫെയര്‍ പ്ലേ ലംഘിച്ചതിന് എവർട്ടണില്‍ നിന്നും 10 പോയിന്റ് വെട്ടി ചുരുക്കി.അതോടെ എവർട്ടൺ 14-ാം സ്ഥാനത്ത് നിന്ന് ഇപ്പോള്‍ പത്തൊന്‍പതാം സ്ഥാനത്തേക്ക് എത്തി.തീരുമാനം അന്യായമാണെന്നും അപ്പീൽ നൽകുമെന്നും ക്ലബ് അറിയിച്ചു.
എവർട്ടൺ പ്രീമിയർ ലീഗിന് നൽകിയ വിവരങ്ങളിൽ തുറന്നതും സുതാര്യവുമാണെന്നും ഈ പ്രക്രിയയുടെ സമഗ്രതയെ അത് എല്ലായ്പ്പോഴും മാനിക്കുന്നുവെന്നും ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.തങ്ങള്‍ തെറ്റ് ചെയ്തു എന്ന പ്രീമിയര്‍ ലീഗിന്‍റെ കണ്ടെത്തലുകള്‍ തികച്ചും തെറ്റ് ആണ് എന്നും ഏവര്‍ട്ടന്‍ ബോര്‍ഡ് പറഞ്ഞു.ഇത് കൂടാതെ തങ്ങള്‍ക്ക് ലഭിച്ച ശിക്ഷ വളരെ കടുപ്പം ആയി പോയി എന്നും മാനേജ്മെന്‍റ് രേഖപ്പെടുത്തി.ഏവര്‍ട്ടനെ കൂടാതെ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും അന്വേഷണം നേരിടുന്നുണ്ട്.