‘മുതിർന്നവരിൽ നിന്ന് ബഹുമാനം പഠിക്കൂ’ – മെസ്സി
വ്യാഴാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനു ശേഷം ഉറുഗ്വായിലെ യുവ താരങ്ങള്‍ മര്യാദ പഠിക്കേണ്ടത് ഉണ്ട് എന്ന് ലയണല്‍ മെസ്സി പറഞ്ഞു.2022 ലോകകപ്പ് ഉയർത്തിയതിന് ശേഷമുള്ള ആദ്യ തോൽവിയാണ് അർജന്റീന ടീം നേരിട്ടത്.കളിയുടെ 23-ാം മിനിറ്റിൽ അർജന്റീനയുടെ മധ്യനിര താരം റോഡ്രിഗോ ഡി പോളിന് നേരെ ഉറുഗ്വായ് മിഡ്ഫീൽഡർ മാനുവൽ ഉഗാർട്ടെ അശീല ആംഗ്യം പിച്ചില്‍ കാണിച്ചിരുന്നു.
“ഈ ഉറുഗ്വായ് ടീം മികച്ച ഫൂട്ബോള്‍ കളിക്കുന്നുണ്ട്.വളരെ നല്ല യുവ താരങ്ങള്‍.എന്നാല്‍ ഇവര്‍ മര്യാദ ഇവരുടെ സീനിയര്‍ താരങ്ങളില്‍ നിന്ന് പഠിക്കണം.അര്‍ജന്‍റ്റീന – ഉറുഗ്വായ് മല്‍സരം എപ്പോഴും പരുക്കന്‍ ആയിരിയ്ക്കും എന്നത് സത്യം ആണ് എങ്കിലും എല്ലായ്പ്പോഴും കളിക്കാര്‍ തമ്മില്‍ പരസ്പ്പരം ബഹുമാനം കൈമാറല്‍ ഉണ്ടായിരുന്നു.”മെസ്സി മല്‍സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.