മാള്‍ട്ടക്കെതിരെ എതിരില്ലാത്ത രണ്ടു ഗോള്‍ വിജയവുമായി ഇംഗ്ലണ്ട്
യൂറോ 2024 യോഗ്യത മല്‍സരത്തില്‍ ഇന്നലെ മാള്‍ട്ടക്കെതിരെ ജയം നേടി എങ്കിലും ഇംഗ്ലണ്ട് ടീമിന്‍റെ പ്രകടനത്തില്‍ കോച്ച് സൌത്ത്ഗെയ്റ്റ് തന്‍റെ അതൃപ്തി അറിയിച്ചു.171-ാം റാങ്കുകാരായ മാൾട്ടക്കെതിരെ തന്‍റെ ടീമിലെ ഒരു താരങ്ങള്‍ക്ക് പോലും ഗോള്‍ കണ്ടെത്താന്‍ ആയില്ല എന്നത് ആണ് കോച്ചിനെ ചൊടിപ്പിച്ചത്.എട്ടാം മിനുട്ടില്‍ ഇംഗ്ലണ്ട് ലീഡ് നേടി എങ്കിലും എൻറിക്കോ പെപ്പെയുടെ ഓണ്‍ ഗോള്‍ ആയിരുന്നു അത്.

ക്യാപ്റ്റൻ ഹാരി കെയ്ൻ തന്റെ രാജ്യത്തിനായി 62-ാം ഗോള്‍ നേടി കൊണ്ട് ഇംഗ്ലണ്ടിന്റെ ലീഡ് ഇരട്ടിയാക്കി.ബുക്കായോ സാക്കയാണ് അവസരം സൃഷ്ട്ടിച്ചത്.ജയത്തോടെ ആറ് പോയിന്‍റ് ലീഡോടെ ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്ത് തന്നെ ആണ് ഇംഗ്ലിഷ് ടീം.താന്‍ കണ്ടത്തില്‍ വെച്ച് ഏറ്റവും മോശമായ പ്രകടനം ആണ് തന്‍റെ ടീം കാഴ്ച്ചവെച്ചത് എന്ന് മല്‍സരശേഷം ഇംഗ്ലണ്ട് കോച്ച് വെളിപ്പെടുത്തി.