ഇൽകെ ഗുണ്ടോഗന്‍ ബാഴ്സലോണ വിടും എന്ന റിപ്പോര്‍ട്ട് വ്യാജം
ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഇൽകെ ഗുണ്ടോഗന്റെ ഏജന്റ് തന്റെ ക്ലയന്‍റ് തുര്‍ക്കി ലീഗിലേക്ക് മാറാന്‍ പോകുന്നു എന്ന വാര്‍ത്ത തീര്‍ത്തൂം വ്യാജം ആണ് എന്ന് വെളിപ്പെടുത്തി.തന്റെ കരിയർ അവസാനിക്കുന്നതിന് മുമ്പ് ഗുണ്ടോഗൻ ഗലാറ്റസരെയിലേക്ക് മാറാൻ താൽപ്പര്യം പ്രകടിപ്പിച്ചതായും “ഈ വിഷയത്തെക്കുറിച്ച് ബാഴ്സയുമായി സംസാരിക്കാൻ” ആഗ്രഹം പ്രകടിപ്പിച്ചതായും തുർക്കി മാധ്യമപ്രവർത്തകൻ ബുർഹാൻ കാൻ ടെർസി ഈ അടുത്ത് വെളിപ്പെടുത്തിയിരുന്നു.നിലവിലെ സഹതാരങ്ങളില്‍ നിന്ന് കുറച്ച് കൂടി നിലവാരം ഗുണ്ടോഗന്‍ പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
ഗുണ്ടോഗന്‍റെ സഹോദരന്‍ ആയ ഇൽഹാൻ ഗുണ്ടോഗൻ ആണ് താരത്തിന്‍റെ ഏജന്‍റ്.”ഗുണ്ടോഗനെ കുറിച്ച് പത്രങ്ങളില്‍ വരുന്ന ഈ വാര്‍ത്ത ഒന്നും ആരും വിശ്വസിക്കരുത്.ബയേൺ മ്യൂണിക്ക് മത്സരത്തിന് മുമ്പ് ഇൽകെയെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഗലാറ്റസറെയിൽ നിന്ന് ആരെയും കണ്ടിട്ടില്ല.അദ്ദേഹം ബാഴ്സലോണയില്‍ പൂര്‍ണ തൃപ്തന്‍ ആണ്.അദ്ദേഹത്തിന് തന്‍റെ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ പറ്റിയ ക്ലബ് ബാഴ്സ തന്നെ ആണ് എന്നതില്‍ ഒരു സംശയവും എനിക്കോ താരത്തിനോ ഇല്ല.” ഇൽഹാൻ ഗുണ്ടോഗൻ സ്പാനിഷ് മാധ്യമങ്ങളോട് പറഞ്ഞു.