കാൽമുട്ടിനേറ്റ പരിക്കിനേ തുടര്‍ന്ന് കമവിങ്ക ഫ്രാന്‍സ് വിട്ട് സ്പെയിനിലേക്ക് മടങ്ങും
ബുധനാഴ്ച പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് എഡ്വേർഡോ കാമവിംഗ ഫ്രാൻസ് ടീമിൽ നിന്ന് മാഡ്രിഡിലേക്ക് മടങ്ങും എന്ന് റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി. പരിക്കിന്റെ വ്യാപ്തി കണ്ടെത്താൻ താരം ക്ലബിന്റെ വാൽഡെബെബാസ് പരിശീലന സമുച്ചയത്തിൽ പോയി സ്കാനുകൾക്കും മെഡിക്കൽ ടെസ്റ്റുകൾക്കും വിധേയനാകും.ഒരു ചെറിയ പരിശീലന മത്സരത്തിനിടെ പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് ഔസ്മാൻ ഡെംബെലെയുമായി കൂട്ടിമുട്ടിയാണ് കമവിങ്കക്ക് പരിക്ക് ലഭിച്ചത്.
മറ്റൊരു ഫ്രഞ്ച് മിഡ്‌ഫീൽഡറായ ഔറേലിയൻ ഷൂമേനി പരിക്ക് മൂലം അടുത്ത കുറച്ച് ആഴ്ചകളില്‍ കളിയ്ക്കാന്‍ ഉണ്ടാകില്ല.ഈ സന്ദര്‍ഭത്തില്‍ കമവിങ്കയുടെ പരിക്ക് സാരമുള്ളത് ആവരുതേ എന്ന പ്രാര്‍ത്തനയില്‍ ആയിരിയ്ക്കും മാഡ്രിഡ് ആരാധകരും മാനേജര്‍ അന്‍സലോട്ടിയും.ഫ്രാൻസ് ശനിയാഴ്ച ജിബ്രാൾട്ടറിനെതിരെ ആണ് യൂറോ യോഗ്യത മല്‍സരത്തില്‍ നേരിടാന്‍ പോകുന്നത്.അത് കഴിഞ്ഞാല്‍ ഗ്രീസ് ആണ് അവരുടെ അടുത്ത എതിരാളി.