EPL 2022 European Football Foot Ball International Football Top News transfer news

യൂറോ 2024 ല്‍ ചിപ്പുള്ള പന്ത് ഉപയോഗിക്കും

November 16, 2023

യൂറോ 2024 ല്‍ ചിപ്പുള്ള പന്ത് ഉപയോഗിക്കും

വാര്‍ തീരുമാനങ്ങള്‍ കാര്യക്ഷമമാക്കാന്‍ വേണ്ടി യൂറോ 2024-ന് അഡിഡാസ് ഫസ്‌ബോൾലിബ് പന്തില്‍ പുതിയ ടെക്നോളജി പയറ്റാന്‍ ഒരുങ്ങി യൂറോപ്പിയന്‍ ഫൂട്ബോള്‍ അസോസിയേഷന്‍.ബോളിന്‍റെ ഉള്ളില്‍ ചിപ്പ് സ്ഥാപ്പിക്കും.ലോകകപ്പിൽ അഡിഡാസ് അൽ റിഹ്‌ല പന്തിൽ ഇതേ സാങ്കേതികവിദ്യ ഫിഫ ഉപയോഗിച്ചിരുന്നു.ഉറുഗ്വേയ്‌ക്കെതിരായ മല്‍സരത്തില്‍ റൊണാള്‍ഡോ അല്ല ബ്രൂണോ ആണ് ഗോള്‍ നേടിയത് എന്ന് കണ്ടെത്തിയത് ഈ വിദ്യ ഉപയോഗിച്ചാണ്.

Did you know that the FIFA World Cup ball has a chip inside it? Here's how  it works - India Today

 

സെമി-ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് സിസ്റ്റം ചാമ്പ്യന്‍സ് ലീഗില്‍ ഉപയോഗിക്കുന്നുണ്ട് എങ്കിലും പന്തിനുള്ളിൽ ചിപ്പ് ഇല്ല.സെമി-ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് സിസ്റ്റത്തില്‍ സ്റ്റേഡിയത്തിന്റെ മേൽക്കൂരയിലെ ക്യാമറകള്‍ വെച്ച് കളിക്കളത്തിലെ 22 കളിക്കാരെയും ട്രാക്ക് ചെയ്യാന്‍ കഴിയും.അതിനു വാറിന്‍റെ സഹായം വേണ്ടി വരില്ല.സെമി ഓട്ടോമേറ്റഡ് ഓഫ്‌സൈഡ് ഉപയോഗിക്കുന്ന ഒരേയൊരു പ്രധാന ലീഗ് സീരി എ മാത്രം.അടുത്ത സീസണില്‍ ലാലിഗ ഈ സിസ്റ്റം കൊണ്ടുവരും.പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഈ കാമ്പെയ്‌നിലൂടെ ട്രയൽസ് തുടരുന്നതിന് ശേഷം മാർച്ചിൽ വോട്ടെടുപ്പ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a comment