കോണ്‍മിബോള്‍ ലോകക്കപ്പ് യോഗ്യത : ബൊളീവിയ – പെറു,വെനസ്വേല- ഇക്വഡോര്‍ മല്‍സരങ്ങള്‍ ഇന്ന്
ലാറ്റിന്‍ അമേരിക്കൻ ലോകകപ്പ് യോഗ്യത റൌണ്ടില്‍ ഇന്ന് ബൊളീവിയ പെറുവിനെ നേരിടും.നാലില്‍ നാലും തോറ്റ ബൊളീവിയ അവസാന സ്ഥാനത്തും നാലില്‍ മൂന്നു തോല്‍വിയും ഒരു സമനിലയും നേടിയ പെറു ബൊളീവിയയുടെ തൊട്ട് മുകളിലുമാണ്.ഇന്നതെ മല്‍സരത്തില്‍ ഈ കാമ്പെയിനിലെ ആദ്യ ജയത്തിന് വേണ്ടിയുള്ള കാത്തിരിപ്പില്‍ ആണ് ഇരു ടീമുകളും.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ഹെർണാണ്ടോ സൈൽസ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.
വെനസ്വേലയും ഇക്വഡോറും നാളെ പുലര്‍ച്ചെ മൊനുമെന്റൽ ഡി മാറ്റൂറിൻ സ്റ്റേഡിയത്തില്‍ വെച്ച് ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.രണ്ട് രാജ്യങ്ങളും തങ്ങളുടെ അവസാന മൂന്ന് മല്‍സരങ്ങളില്‍ ഒരു തോല്‍വിയും പോലും നേടിയിട്ടില്ല.ഏഴു പോയിന്‍റുള്ള വെനസ്വേല നാലാം സ്ഥാനത്തും , നാല് പോയിന്‍റുള്ള എക്വഡോര്‍ ആറാം സ്ഥാനത്തുമാണ്.ചരിത്രത്തില്‍ ആദ്യമായി ലോകക്കപ്പ് യോഗ്യത നേടുക എന്ന ഉറച്ച ലക്ഷ്യത്തില്‍ ആണ് വെനസ്വേലന്‍ ടീം.