യുണൈറ്റഡ് താരങ്ങള്‍ ആയ എറിക്സണും ഹോജ്ലണ്ടിനും പരിക്ക്
ക്രിസ്റ്റ്യൻ എറിക്സൻ ഒരു മാസത്തേക്ക് പുറത്തിരിക്കുമെന്നും റാസ്മസ് ഹോജ്ലണ്ട് രണ്ടാഴ്ചത്തേക്ക് ടീമിൽ നിന്ന് വിട്ടുനിൽക്കുമെന്നും യുണൈറ്റഡ് അറയിച്ചു.ശനിയാഴ്ച ലൂട്ടൺ ടൗണിനെതിരെ യുണൈറ്റഡ് 1-0ന് വിജയിച്ച മല്‍സരത്തില്‍ ആദ്യ പകുതിയിൽ കാൽമുട്ടിന് പ്രശ്നത്തെത്തുടർന്ന് എറിക്സൺ പിച്ചില്‍ നിന്നു കയറി.ഇരുവരുടേയും ഈ അസാന്നിധ്യം യുണൈറ്റഡിനെ ഏറെ സമ്മര്‍ദത്തില്‍ ആക്കുന്നു.
കഴിഞ്ഞ ബുധനാഴ്ച ചാമ്പ്യൻസ് ലീഗിൽ കോപ്പൻഹേഗനെതിരെ രണ്ട് ഗോളുകൾ നേടിയ ഹോജ്ലൻഡിനും ലൂട്ടണിനെതിരെ നടന്ന മല്‍സരത്തില്‍ വലത് കാലിലെ ഹാംസ്ട്രിങ് സ്ട്രെയിന്‍ മൂലം പരിക്ക് സംഭവിച്ചിരുന്നു.എന്നാല്‍ ഇദ്ദേഹത്തിന്റെ പരിക്ക് സാരം ഉള്ളതല്ല.നവംബർ അവസാനത്തിന് മുമ്പ് സ്ട്രൈക്കർ വീണ്ടും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ടീം മാനേജ്മെന്റ് വിശ്വസിക്കുന്നു.സ്ലോവേനിയയ്ക്കും വടക്കൻ അയർലൻഡിനുമെതിരായ മത്സരങ്ങൾക്ക് മുന്നോടിയായി എറിക്സണും ഹോജ്ലണ്ടും ഡെന്മാർക്ക് ടീമിൽ നിന്നും പിന്മാറിയിട്ടുണ്ട്.






































