2023 ക്രിക്കറ്റ് ലോകകപ്പിന് ശേഷം അലൻ ഡൊണാൾഡ് ബംഗ്ലാദേശ് ടീമില്‍ നിന്നും സ്ഥാനമൊഴിയും
ലോകകപ്പിന് ശേഷം അലൻ ഡൊണാൾഡ് ബംഗ്ലാദേശിന്റെ ഫാസ്റ്റ് ബൗളിംഗ് കോച്ച് സ്ഥാനം ഒഴിയുമെന്ന് വെളിപ്പെടുത്തി.നാളെ പുണെയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബംഗ്ലാദേശ് ക്രിക്കറ്റ് ലോകകപ്പിന്റെ നിരാശാജനകമായ പോരാട്ടം അവസാനിപ്പിക്കും.തിങ്കളാഴ്ച ശ്രീലങ്കൻ താരം ആഞ്ചലോ മാത്യൂസ് ഉൾപ്പെട്ട “ടൈം-ഔട്ട്” വിവാദത്തിൽ ഷാക്കിബിനെ വിമര്‍ശിച്ചതിന് ഡോണാല്‍ഡിന്റെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായുള്ള ബന്ധം വഷളായി.

” ബംഗ്ലാദേശ് മികച്ച രീതിയില്‍ ജയിച്ച മല്‍സരം ആയിരുന്നു അത്.എന്നാല്‍ ഹസന്‍റെ പ്രവര്‍ത്തി മൂലം അത് എല്ലാം നഷ്ട്ടപ്പെട്ടിരിക്കുന്നു.എന്‍റെ മൂല്യങ്ങള്ക്കും സ്പോര്‍ട്ട്മാന്‍സ്പിരിറ്റിനും എതിരെ ആണ് അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തി.ഇതിനെ പിന്തുണക്കാന്‍ എനിക്ക് കഴിയില്ല.” മല്‍സരശേഷം ക്രിക്ക് ബ്ലോഗിനോട് ഡൊണാൾഡ് പറഞ്ഞു.ഡൊണാൾഡിന്റെ പരസ്യ വിമർശനത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് അധികൃതർ അതൃപ്തി രേഖപ്പെടുത്തുകയും അദ്ദേഹത്തിൽ നിന്ന് രേഖാമൂലം വിശദീകരണം തേടുകയും ചെയ്തു.എന്നാല്‍ അതും അദ്ദേഹം നല്കാന്‍ തയ്യാര്‍ ആയില്ല.മുൻ ബൗളിംഗ് ഇതിഹാസം തന്റെ കരാർ പുതുക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബിസിബി ചീഫ് എക്സിക്യൂട്ടീവ് നിസാം ഉദ്ദീൻ ചൗധരി ഈ അടുത്ത് പറഞ്ഞിരുന്നു.കളി പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് സൌത്ത് ആഫ്രിക്കയിലേക്ക് പോകാനുള്ള തിടുക്കത്തില്‍ ആണ് താന്‍ എന്ന് ഡൊണാള്‍ഡ് ഇന്നലെ ബംഗ്ലാദേശി മാധ്യമങ്ങളോട് പറഞ്ഞിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്.