ബംഗ്ലാദേശിനെതിരായ മല്‍സരത്തില്‍ മാക്സ്വെല്‍ കളിക്കില്ല
ലോകോത്തര ഡബിൾ സെഞ്ചുറി നേടിയത്തിന്‍റെ തിക്ത ഫലങ്ങള്‍ ഗ്ലെന്‍ മാക്സ്വെല്‍ ഇപ്പൊഴും അനുഭവിക്കുന്നുണ്ട്.താരം ശനിയാഴ്ച പുണെയിൽ ബംഗ്ലാദേശിനെതിരായ ഓസ്‌ട്രേലിയയുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കളിച്ചേക്കില്ല.ഇതിനകം സെമിഫൈനലിന് യോഗ്യത നേടിക്കഴിഞ്ഞതിനാൽ ബംഗ്ലാദേശിനെതിരായ മല്‍സരം ഓസ്‌ട്രേലിയക്ക് പ്രാധാന്യം ഉള്ളത് അല്ല.
)
ടൂർണമെന്റിലെ ഇതുവരെയുള്ള എട്ട് മത്സരങ്ങളിലും കളിച്ച പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസിൽവുഡ് എന്നിവരില്‍ ഒരാള്‍ക്ക് നാളെ ഓസീസ് വിശ്രമം നല്‍കിയേക്കും.നാളത്തെ മല്‍സരത്തില്‍ ഫാസ്റ്റ് ബൗളർ ഷോണ്‍ അബോട്ടിന് അവസരം ലഭിച്ചേക്കും.അഞ്ച് തവണ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയ വ്യാഴാഴ്ച കൊൽക്കത്തയില്‍ നടക്കുന്ന സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ നേരിടാൻ ഒരുങ്ങുകയാണ്.ആ മല്‍സരത്തിന് പൂര്‍ണ്ണ ഫിറ്റ്നസില്‍ മാക്സ്വെലിനെ തിരിച്ച് കൊണ്ടുവരുക എന്നതാണു തങ്ങളുടെ ലക്ഷ്യം എന്ന് ഓസ്‌ട്രേലിയയുടെ അസിസ്റ്റന്റ് കോച്ച് ഡാനിയൽ വെട്ടോറി പറഞ്ഞു.വളരെ പെട്ടെന്നു ആണ് ബാറ്റര്‍ മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കുന്നത് എന്നും വെളിപ്പെടുത്തി.