സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് ഐസിസി ശ്രീലങ്കൻ ക്രിക്കറ്റിനെ സസ്പെൻഡ് ചെയ്തു
സർക്കാർ ഇടപെടലിനെ തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റിനെ (എസ്എൽസി) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഇന്ന് സസ്പെൻഡ് ചെയ്തു.2023 ക്രിക്കറ്റ് ലോകകപ്പിൽ ഒമ്പത് കളികളിൽ ഏഴിലും തോറ്റ ടീമിന്റെ വിനാശകരമായ പ്രകടനത്തെ തുടർന്ന് ശ്രീലങ്കൻ സർക്കാരിന്റെ നടപടിയില്‍ ആണ് എസ്എൽസി മാനേജ്മെന്റിനെ പിരിച്ചു വിട്ടത്.

ഇത് സംഭവിച്ചതിനെ അപ്പോള്‍ തന്നെ ഐസിസി ശ്രീലങ്കന്‍ ബോര്‍ഡിനെതിരെ നടപടി എടുത്തു.ഐസിസി ബോർഡ് ഇന്ന് യോഗം ചേർന്ന് ശ്രീലങ്കൻ ക്രിക്കറ്റുമായി ചര്‍ച്ച നടത്തിയിരുന്നു.സ്വയംഭരണാധികാരത്തോടെ ഉള്ള ഒരു ബോര്‍ഡിന് മാത്രമേ അവരുടെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ഐസിസി സമ്മതിക്കുകയുള്ളൂ.ബോര്‍ഡിന്റെ ഏത് തീരുമാനത്തിലും കൈകടത്താന്‍ ഒരു സര്‍ക്കാരിനെയും ഐസിസി അംഗീകരിക്കില്ല.ഇത് ലംഘിച്ചത് മൂലം ആണ് ഐസിസി ശ്രീലങ്കന്‍ ബോര്‍ഡിനെ റദ്ദ് ചെയ്തിരിക്കുന്നത്.ശ്രീലങ്കന്‍ സര്‍ക്കാര്‍ പിന്മാറിയാല് മാത്രമേ ഐസിസി ശ്രീലങ്കന്‍ ബോര്‍ഡിന് അംഗത്വം തിരിച്ച് നല്‍കുകയുള്ളൂ.