2024ൽ ആന്ദ്രേ ഗോമസിനെ ഫ്രീ ട്രാന്‍സ്ഫറില്‍ പറഞ്ഞുവിടാന്‍ എവര്‍ട്ടന്‍
പുതുവർഷത്തിൽ പോർച്ചുഗീസ് മിഡ്ഫീൽഡർ ആന്ദ്രേ ഗോമസിനെ ക്ലബ് വിടാൻ എവർട്ടൺ അനുവദിക്കുമെന്ന് റിപ്പോർട്ട്.30 കാരനായ താരം ഈ സീസണിൽ ഒരു മിനിറ്റ് പോലും ഒഫീഷ്യല്‍ ഫൂട്ബോള്‍ കളിച്ചിട്ടില്ല.കാഫിന് പരിക്ക് ഏറ്റ താരം വിശ്രമത്തില്‍ ആണ് എന്ന് മാനേജർ ഷോണ്‍ ഡൈക്ക് പറഞ്ഞു.എന്നാല്‍ അദ്ദേഹം എപ്പോള്‍ തിരിച്ചെത്തും എന്ന് കോച്ച് വ്യക്തം ആക്കിയിട്ടില്ല.
അടുത്ത സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍റോയില്‍ താരത്തിന്‍റെ കരാര്‍ കലഹരണപ്പെടും.അതിനാല്‍ ഫ്രീ ട്രാന്‍സ്ഫറില്‍ അദ്ദേഹത്തിനെ പറഞ്ഞു വിടാനുള്ള തീരുമാനത്തില്‍ ആണ് ഏവര്‍ട്ടന്‍.2021-22 പ്രീമിയർ ലീഗ് കാമ്പെയ്‌നില്‍ ക്രിസ്റ്റൽ പാലസിനെതിരെ നടന്ന മല്‍സരത്തില്‍ കളിച്ചത്തിന് ശേഷം അദ്ദേഹം സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇത് വരെ ഇടം നേടിയിട്ടില്ല.എവര്‍ട്ടന്‍ മാനേജര്‍ ആയി ഫ്രാങ്ക് ലംപാര്‍ഡ് വന്നതിനു ശേഷം ആണ് ഗോമസിന് ഏവര്‍ട്ടനില്‍ അവസരം ലഭിക്കാതെ ആയത്.താരത്തിനെ സൈന്‍ ചെയ്യാന്‍ ഫ്രഞ്ച് ക്ലബ് ലിലേക്ക് താല്‍പര്യം ഉണ്ടായിരുന്നു എങ്കിലും അയാളുടെ സാലറി കാപ്പ് ക്ലബ് അധികൃതര്‍ക്ക് വളരെ അധികം കൂടുതല്‍ ആയി തോന്നിയത്രേ.