ന്യൂകാസിൽ, ആഴ്സണലിനെതിരായ ഗോൾ ശരിയായ തീരുമാനമായിരുന്നുവെന്ന് പ്രീമിയര്‍ ലീഗ് പാനൽ
ശനിയാഴ്ച ആഴ്സണലിനെതിരെ ന്യൂകാസിൽ യുണൈറ്റഡിന്റെ വിജയഗോൾ നേരായത് തന്നെ ആണ് എന്നു പ്രീമിയർ ലീഗിന്റെ ഇൻഡിപെൻഡന്റ് കീ മാച്ച് ഇൻസിഡന്റ്സ് പാനൽ റഫറി വിധിച്ചു.ആൻറണി ഗോർഡന്റെ വിജയഗോൾ റഫറി സ്റ്റുവർട്ട് ആറ്റ്‌വെൽ അനുവദിച്ചതിൽ ആഴ്‌സണൽ ബോസ് മൈക്കൽ അർട്ടെറ്റ വളരെ അധികം രോഷാകുലന്‍ ആയിരുന്നു.ഗോള്‍ ചെക്ക് ചെയ്യാന്‍ മൂന്ന് വ്യത്യസ്ത വാര്‍ പരിശോധനകൾ നടത്തിയിരുന്നു.എന്നിട്ടും വിധി തനിക്കെതിരെ വന്നതില്‍ ആര്‍റ്റെറ്റ വളരെ അധികം ക്ഷുഭിതന്‍ ആയിരുന്നു.
ആഴ്സണലിനെതിരെ ന്യൂ കാസില്‍ നേടിയത് ഗോള്‍ ആണ് എന്നു വോട്ട് ചെയ്തത് നാല് പേര്‍ ആയിരുന്നു ,ഒരാള്‍ മാത്രം ആണ് അതിനെ എതിര്‍ത്തത്.എന്നാല്‍ മല്‍സരത്തില്‍ കായി ഹാവെര്‍ട്ട്സിനും ബ്രൂണോ ഗ്വിമാരേസിനെയും റെഡ് കാര്‍ഡ് നല്കി പറഞ്ഞു വിടേണ്ടത് ആയിരുന്നു എന്നും പാനല്‍ വിധിച്ചിരുന്നു.ഫൂട്ബോളില്‍ ഇത് പോലുള്ള ഫൌളുകള്‍ നടക്കാന്‍ അനുവദിക്കരുത് എന്നു പാനല്‍ പറഞ്ഞു.മൂന്ന് മുൻ കളിക്കാരും പ്രീമിയർ ലീഗിൽ നിന്നും പിജിമോളില്‍ നിന്നും ഓരോ പ്രതിനിധിയും പാനലിലുണ്ട്.മൊത്തം അഞ്ചു പേര്‍.കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിന്റെ ഒരു സ്വതന്ത്ര വിലയിരുത്തൽ നൽകുന്നതിന് വേണ്ടി ആയിരുന്നു ഈ പാനല്‍ തുടങ്ങിയത്.