ബാഴ്‌സലോണയ്‌ക്കെതിരെ ഷക്തറിന് ഞെട്ടിക്കുന്ന ജയം
ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ചിൽ ലാലിഗ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്‌ക്കെതിരെ 1-0ന് ജയം നേടി ഷക്തർ ഡൊണെറ്റ്‌ക്.മത്സരത്തിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച സ്പാനിഷ് ടീമിന്റെ നിരാശാജനകമായ പ്രകടനമായിരുന്നു ഇന്നലെ സംഭവിച്ചത്.40 ആം മിനുട്ടില്‍ ഡാനിലോ സികാൻ നേടിയ ഗോളില്‍ നിന്നാണ് ഷക്തര്‍ വിജയം ഉറപ്പിച്ചത്.
മുന്നേറ്റ നിരയില്‍ ഉള്ള ലെവന്‍ഡോസ്ക്കി,റഫീഞ്ഞ,ഫെറാണ്‍ ടോറസ് എന്നിവരുടെ തുടര്‍ച്ചയായ മോശം ഫോം ആണ് ബാഴ്സക്ക് വിനയാകുന്നത്.മികച്ച മിഡ്ഫീല്‍ഡും തരകേടില്ലാത്ത പ്രതിരോധവും ഉള്ള ബാഴ്സക്ക് കഴിഞ്ഞ നാലഞ്ചു മല്‍സരങ്ങളില്‍ ഗോള്‍ അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ കഴിയാതെ പോകുന്നു.ലഭിക്കുന്ന അവസരങ്ങള്‍ ആണെങ്കില്‍ മുതല്‍ എടുക്കാനും കഴിയുന്നില്ല.ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് റൌണ്ട് യോഗ്യത നേടണം എങ്കില്‍ ഒരു പോയിന്‍റ് മതി ബാഴ്സക്ക് , എന്നാല്‍ രണ്ടാം സ്ഥാനത്താണ് ഗ്രൂപ്പില്‍ ഉള്ളത് എങ്കില്‍ റൌണ്ട് ഓഫ് 16 ല്‍ കടുത്ത എതിരാളികളെ ആയിരിയ്ക്കും ലഭിക്കാന്‍ പോകുന്നത്.അത് ഒഴിവാക്കണം എങ്കില്‍ ഗ്രൂപ്പ് വിജയികള്‍ ആയി തന്നെ കറ്റാലന്‍ ക്ലബിന് യോഗ്യത നേടണം.