ന്യൂകാസിലിനെ തോൽപ്പിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട്
ഇന്നലെ വീണ്ടും ന്യൂ കാസിലിനെ തോല്‍പ്പിച്ച് മരണ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തി ബോറൂസിയ ഡോര്‍ട്ടുമുണ്ട്.തുടര്‍ച്ചയായ രണ്ടു തോല്‍വി നേരിട്ട ന്യൂ കാസില്‍ ആണ് ഇപ്പോള്‍ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാര്‍.എതിരില്ലാത്ത രണ്ടു ഗോളിന് ആണ് ബോറൂസിയ തന്‍റെ കാണികള്‍ക്ക് മുന്നില്‍ ജയം നേടിയത്.
ബുണ്ടസ്‌ലിഗയിലെ എതിരാളികളായ ബയേൺ മ്യൂണിക്കിനോട് ശനിയാഴ്ച നടന്ന 4-0 ന് തോറ്റതിന്റെ ഫലങ്ങളൊന്നും കാണിക്കാതെ ആതിഥേയർ തുടക്കം മുതൽ ആത്മവിശ്വാസത്തിൽ പന്ത് തട്ടി തുടങ്ങി.ഒടുവില്‍ അവരുടെ ലക്ഷ്യം 26 ആം മിനുട്ടില്‍ യാഥാർത്ഥ്യം ആയി.നിക്ലാസ് ഫുൾക്രുഗിലൂടെ മഞ്ഞപ്പട ലീഡ് നേടി.രണ്ടാം പകുതിയില്‍ ആന്റണി ഗോർഡനും മിഗ്വൽ അൽമിറോണും സമനില ഗോളിന് ആയി പയറ്റി നോക്കി എങ്കിലും ഉറച്ച പ്രതിരോധത്തോടെ ബോറൂസിയ ഇത് നേരിട്ടു.79 ആം മിനുട്ടില്‍ ഒരു മികച്ച കൌണ്ടര്‍ ഗെയിമിലൂടെ രണ്ടാം ഗോളും നേടി ജൂലിയൻ ബ്രാൻഡ് പ്രീമിയര്‍ ലെഗ് ടീമിന്‍റേ അവസാന പ്രതീക്ഷയും തല്ലി കെടുത്തി.