ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് റൌണ്ട് ഉറപ്പാക്കാന്‍ അത്ലറ്റിക്കോ മാഡ്രിഡ്
സ്കോട്ടിഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ ക്ലബ് ആയ സെല്‍റ്റിക്കിനെ ആണ് ഇന്നതെ മല്‍സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് നേരിടാന്‍ പോകുന്നത്.കഴിഞ്ഞ മാസത്തെ റിവേഴ്‌സ് ഫിക്‌ചറിൽ സ്പാനിഷ് ടീമിനെ സമനിലയില്‍ തളക്കാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തില്‍ ആണ് ഇന്നതെ മല്‍സരത്തില്‍ കളിയ്ക്കാന്‍ സ്കാട്ടിഷ് ക്ലബ് ഒരുങ്ങുന്നത്.
ഒരു ജയം പോലും നേടാത്ത സെല്‍റ്റിക്കിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രതീക്ഷകള്‍ എല്ലാം നിലച്ച് കഴിഞ്ഞിരിക്കുന്നു.അതേ സമയം ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തുള്ള മാഡ്രിഡിന് ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ കഴിഞ്ഞാല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ കഴിഞ്ഞേക്കും.ആറ് പോയിന്‍റുള്ള ഫെയെന്നൂര്‍ഡ് ആണ് നിലവിലെ ഒന്നാം സ്ഥാനക്കാര്‍.സീസണിലെ ആദ്യ തോല്‍വി ദുര്‍ഭലര്‍ ആയ ലാസ് പാമാസിനെതിരെ ഏറ്റത്തിന്റെ ഷോക്കില്‍ ആണ് അത്ലറ്റിക്കോ.അതിലേറ്റ ക്ഷീണം ഇന്ന് സ്വന്തം കാണികള്‍ക്ക് മുന്നില്‍ മാറ്റാനുള്ള ലക്ഷ്യത്തില്‍ ആയിരിയ്ക്കും സിമിയോണിയും സംഘവും.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് കിക്കോഫ്.