EPL 2022 European Football Foot Ball International Football Top News transfer news

റൂബിയാലെസ് വിവാദം ; ആദ്യമായി മാധ്യമങ്ങളെ കണ്ട് സംസാരിച്ച് ഹെർമോസോ

November 7, 2023

റൂബിയാലെസ് വിവാദം ; ആദ്യമായി മാധ്യമങ്ങളെ കണ്ട് സംസാരിച്ച് ഹെർമോസോ

ലോകകപ്പ് നേടിയതിന് ശേഷം ആദ്യമായി പരസ്യമായി സംസാരിച്ച സ്പെയിൻ ഇന്റർനാഷണൽ ജെന്നി ഹെർമോസോ, തനിക്ക് ഇത്രയും കാലം സ്ഥിരമായി വധഭീഷണി ലഭിച്ചിരുന്നതായി പറഞ്ഞു.സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റുബിയാലെസ് താരത്തിനെ ചുംബിച്ചതിന് ശേഷം വലിയ കോളിളക്കങ്ങള്‍ ആണ് സ്പാനിഷ് ഫൂട്ബോള്‍ ബോര്‍ഡില്‍ സംഭവിച്ചത്.

Spanish FA president Luis Rubiales apologises for kissing Jennifer Hermoso  on World Cup final trophy podium | Football News | Sky Sports

താരം ഇന്നലെ ജി‌ക്യൂവിന് നല്കിയ അഭിമുഖത്തില്‍ ആണ് ഇതിനെ കുറിച്ചെല്ലാം വെളിപ്പെടുത്തിയത്.”ഒരു തരത്തിലും എന്നില്‍ നിന്നില്ലാത്ത കാര്യങ്ങളാല്‍ സംഭവിച്ച പ്രശ്നങ്ങള്‍ വലിയ തലവേദനയാണ് സൃഷ്ട്ടിച്ചത്.എനിക്കു ഒരു തരത്തിലും മാനസിക സമനില നിലനിര്‍ത്താന്‍ കഴിയുന്നില്ല.ഈ കഴിഞ്ഞ ആഴ്‌ചകൾ വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു, പക്ഷേ എന്റെ മനശാസ്ത്രജ്ഞന് നന്ദി.അദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ ഞാന്‍ വളരെ ഏറെ സന്തോഷവതിയാണ്.ഫൂട്ബോളിലേക്ക് ഞാന്‍ ഉടന്‍ തന്നെ തിരിച്ചുവരവ് നടത്തും.വീണ്ടും സ്പെയിനിന് വേണ്ടി കളിക്കണം എന്ന അതിയായ ആഗ്രഹം എനിക്കുണ്ട് ” താരം അഭിമുഖത്തില്‍ പറഞ്ഞു.

Leave a comment