പ്രീമിയര്‍ ലീഗില്‍ ഇന്ന് ലണ്ടന്‍ ഡെര്‍ബി
പ്രീമിയര്‍ ലീഗ് ഗെയിം വീക്കിലെ അവസാന മല്‍സരം ഇന്ന് നടക്കും.ടോട്ടന്‍ഹാമും ചെല്‍സിയും തമ്മില്‍ ആണ് മല്‍സരം.ഇന്ന് ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് കിക്കോഫ്.മൗറീഷ്യോ പോച്ചെറ്റിനോയുടെ പ്രിയ ക്ലബ് ആയ ടോട്ടന്‍ഹാമിലേക്ക് തിരിച്ചു വരുന്നത് ലണ്ടന്‍ ക്ലബ് ആരാധകര്‍ ഏറെ ആവേശത്തോടെ ആണ് കാണുന്നത്.
ഇന്ന് ജയം നേടാന്‍ ആയാല്‍ സിറ്റിയെ മറികടന്നു ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ ടോട്ടന്‍ഹാമിന് കഴിയും.ഇന്ന് മൂന്നു പോയിന്‍റ് നേടിയാല്‍ ചെല്‍സിക്കും പത്താം സ്ഥാനത്തേക്ക് കയറാന്‍ കഴിയും.അതിനാല്‍ ഇന്നതെ പോരാട്ടം ഈ അടുത്ത് പ്രീമിയര്‍ ലീഗ് കണ്ടത്തില്‍ വെച്ച് ഏറ്റവും മികച്ചത് ആയിരിയ്ക്കും.ഒട്ടേറെ പരിക്കുകള്‍ ഇരു ക്ലബിലെ താരങ്ങളും നേരിടുന്നുണ്ട്, എന്നാല്‍ കഴിഞ്ഞ മല്‍സരത്തില്‍ ലെഫ്റ്റ് വിങ്ങ് ബാക്ക് ആയ ഡെസ്റ്റിനി ഉഡയോഗി കണങ്കാലില്‍ ഏറ്റ പരിക്ക് മൂലം ഇന്ന് കളിക്കാത്തത് ടോട്ടന്‍ഹാമിന് വലിയ തിരിച്ചടി ആയിരിയ്ക്കും.അദ്ദേഹത്തിന് പകരം ഇന്ന് എമേഴ്‌സൺ റോയൽ ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കും.