EPL 2022 European Football Foot Ball International Football Top News transfer news

ലിബർട്ടഡോർസ് വിജയത്തിന്‍റെ മാധുര്യം ചാമ്പ്യന്‍സ് ലീഗിനെക്കാള്‍ മികച്ചത് – മാര്‍സലോ

November 6, 2023

ലിബർട്ടഡോർസ് വിജയത്തിന്‍റെ മാധുര്യം ചാമ്പ്യന്‍സ് ലീഗിനെക്കാള്‍ മികച്ചത് – മാര്‍സലോ

ബൊക്ക ജൂനിയേഴ്സിനെതിരായ ബ്രസീലിയൻ ക്ലബ്ബിന്റെ വിജയത്തിന് ശേഷം റയൽ മാഡ്രിഡിനൊപ്പം താൻ നേടിയ അഞ്ച് ചാമ്പ്യൻസ് ലീഗ് ട്രോഫികളെക്കാള്‍ തനിക്ക് കൂടുതല്‍ മതിപ്പ് തോന്നുന്നത് ഫ്ലുമിനെൻസിനൊപ്പം  കോപ്പ ലിബർട്ടഡോർസ് നേടിയപ്പോള്‍ ആണ് എന്ന് മാഴ്സെലോ പറഞ്ഞു.റിയോ ഡി ജനീറോയിലെ മാരക്കാന സ്റ്റേഡിയത്തിൽ നടന്ന 2-1 എക്സ്ട്രാ ടൈം വിജയത്തിൽ ആണ് ബ്രസീലിയന്‍ ക്ലബ് ടൂര്‍ണമെന്‍റ്  കിരീടം നേടിയത്.2007-ൽ മാഡ്രിഡിലേക്ക് പോകുന്നതിനു മുന്‍പെ താരം ചെറുപ്പ കാലത്ത് ഫ്ലുമിനെൻസിനു വേണ്ടി കളിച്ചിട്ടുണ്ട്.

WATCH: Marcelo breaks down in tears after Fluminense score winner in Copa  Libertadores final against Boca Juniors as Real Madrid legend adds another  continental trophy to collection | Goal.com India

 

“ക്ലബ് തലത്തിൽ ഇത് എന്റെ ഏറ്റവും പ്രധാനപ്പെട്ട ട്രോഫിയാണ്, കാരണം ഇത് എന്നെ വളർത്തിയ ക്ലബ്ബാണ്. എപ്പോഴും എന്റെ ഹൃദയത്തിൽ ഉള്ള ഒരു ക്ലബാണ് ഫ്ലൂമിനീസ്. മാഡ്രിഡിലെ എന്‍റെ സഹ താരങ്ങള്‍ക്കും ഇത് അറിയാം. അതിനാല്‍ എന്‍റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ് ട്രോഫി ആണിത്.”മാര്‍സലോ ഈഎസ്പിന്നിനോട് പറഞ്ഞു.15 വർഷത്തിലേറെയായി റയൽ മാഡ്രിഡിനായി ഏറ്റവും കൂടുതൽ ട്രോഫികൾ നേടിയ കളിക്കാരനെന്ന റെക്കോർഡ് ഇപ്പോള്‍  മാഴ്സലോയുടെ പേരിലാണ്.

 

 

Leave a comment