നഷ്ട്ടപ്പെട്ട ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ റയല്‍ മാഡ്രിഡ്
ലാ ലിഗയിൽ ബെർണബ്യൂവിലേക്ക് റയോ വല്ലെക്കാനോയെ സ്വാഗതം ചെയ്യുമ്പോൾ, കാമ്പെയ്‌നിലെ മികച്ച ഫോം നിലനിര്‍ത്തുന്നതിന് വേണ്ടി റയല്‍ മാഡ്രിഡ് ശ്രമം തുടരും. കഴിഞ്ഞ വാരാന്ത്യത്തിൽ എൽ ക്ലാസിക്കോയിൽ ബാഴ്‌സലോണയെ തോൽപ്പിച്ച് ലോസ് ബ്ലാങ്കോസ് ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്തി എങ്കിലും ഇന്നലത്തെ ഒസാസുനക്കെതിരെയുള്ള വിജയം ജിറോണയെ വീണ്ടും ലീഗ് പട്ടികയില്‍ തലപ്പത്ത് എത്തിച്ചിരിക്കുന്നു.
മികച്ച ഫോമില്‍ ഉള്ള ജൂഡ് ബെലിങ്ഹാമില്‍ തന്നെ ആണ് മാഡ്രിഡിന്‍റെ എല്ലാ പ്രതീക്ഷയും. വിങര്‍ വിനീഷ്യസ്, റോഡ്രിഗോ എന്നിവര്‍ അത്ര മികച്ച രീതിയില്‍ അല്ല കളിക്കുന്നത്. പ്രതിരോധത്തിലും അനേകം പാളിച്ചകള്‍ റയലിന് സംഭവിക്കുന്നുണ്ട്.എന്നാല്‍ കമവിങ്ക,മോഡ്രിച്ച്,ക്രൂസ് എന്നീ താരങ്ങളുടെ പ്രകടനാമികവില്‍ ജയം നേടാന്‍ മാഡ്രിഡിന് കഴിയുന്നുണ്ട്.കഴിഞ്ഞ അഞ്ച് മല്‍സരത്തില്‍ ഒരു ജയം മാത്രം നേടിയ റയോ വാലേക്കാനോ ലീഗില്‍ എട്ടാം സ്ഥാനത്താണ്.ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് ആണ് കിക്കോഫ്.