മയാമിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഫിൽ നെവിൽ പോർട്ട്‌ലാൻഡ് ടിമ്പേഴ്‌സിലേക്ക് മടങ്ങുന്നു
മുൻ ഇന്റർ മിയാമി മാനേജർ ഫിൽ നെവിൽ എംഎൽഎസിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ്. പോർട്ട്‌ലാൻഡ് ടിംബേഴ്‌സിന് വേണ്ടി മാനേജര്‍ റോളില്‍ ആണ് അദ്ദേഹം അമേരിക്കയിലേക്ക് മടങ്ങുന്നത്.അത്ലറ്റിക് ആണ് വാർത്ത പുറത്ത് വിട്ടത്.യുണൈറ്റഡ് ഇതിഹാസം ആയ ഗാരി നെവില്ലെയുടെ സഹോദരന്‍ ആണ് ഫില്‍.
കരാർ പൂർത്തിയായാൽ, ഓഗസ്റ്റ് 21-ന് പുറത്താക്കപ്പെട്ട ജിയോ സവാരേസിന് ശേഷം ആ ക്ലബിന് വേണ്ടി ഡഗ് ഔട്ടില്‍ നെവില്ലെ തുടരും.ഈ സീസണിൽ മൈൽസ് ജോസഫാണ് ഇടക്കാല അടിസ്ഥാനത്തിൽ മാനേജര്‍ ആയി ടീമിനെ നയിച്ചത്.പോസ്റ്റ്സീസണിലേക്ക് യോഗ്യത നേടുന്നതിൽ ഈ ടീം പരാജയപ്പെട്ടത്തോടെ പുതിയ മാനേജര്‍ക്കുള്ള തിരച്ചില്‍ ആരംഭിച്ചു.മറ്റ് എംഎൽഎസ് മാനേജർ ഒഴിവുകളിലേക്ക് ഫില്‍ നെവില്ലെ അപ്ലൈ ചെയ്യുന്നുണ്ടായിരുന്നു.മയാമി ടീം ഒഴിച്ചാല്‍ നെവിൽ മുമ്പ് 2018-21 വരെ ഇംഗ്ലണ്ട് വനിതാ ദേശീയ ടീമിനെ മാനേജ് ചെയ്തിരുന്നു.ആ കൊല്ലത്തില്‍ അവര്‍ ലോകക്കപ് സെമി വരെ എത്തിയിരുന്നു.